അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന് വാര്‍ത്ത; വേറെ പണിയൊന്നുമില്ലേയെന്ന് നടി

ഈയ്യടുത്തായിരുന്നു നടന്മാരായ രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ മറ്റ് താരങ്ങളും കോണ്‍ഗ്രസിലേക്ക് എന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. അങ്ങനെ കോണ്‍ഗ്രസിലേക്ക് എന്ന് വാര്‍ത്തകള്‍ പ്രചരിച്ച താരങ്ങളിലൊരാലാണ് അനുശ്രീ. മലയാള സിനിമയിലെ മുന്‍നിര നായികയാണ് അനുശ്രീ. റിയാലിറ്റി ഷോ വഴി സിനിമയിലെത്തിയ അനുശ്രീ ഒരു പതിറ്റാണ്ടോളമായി മലയാളസിനിമയിലെ നിറന്ന സാന്നിധ്യമാണ്.

താന്‍ കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അനുശ്രീയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അനുശ്രീയുടെ പ്രതികരണം. താന്‍ കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Anusree

ഈ ആളുകള്‍ക്കൊന്നും ഒരു പണിയും ഇല്ലേ. അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ. കഷ്ടം. എന്നായിരുന്നു അനുശ്രീ സ്‌റ്റോറിയില്‍ കുറിച്ചത്. ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്തകളും വരുന്നത്. ധര്‍മജന്‍ ഇഫക്ട് എന്നാണ് അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന പോസ്റ്ററില്‍ പറയുന്നത്.

അതേമസയം, നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനായി അനുശ്രീ പ്രചരണത്തിന് ഇറങ്ങിയിരുന്നു. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസിന് വേണ്ടിയായിരുന്നു അനുശ്രീ പ്രചരണത്തിനിറങ്ങിയത്. റിനോയുമായുള്ള സൗഹൃദമാണ് തന്നെ പ്രചരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു അനുശ്രീ അന്ന് പറഞ്ഞത്.

എന്തൊരു ഭാഗി, എന്തൊരഴക്; സ്‌റ്റൈലിഷ് ലുക്കില്‍ ശില്‍പ്പ ഷെട്ടി

ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു അനുശ്രീ സിനിമയിലെത്തുന്നത്. പിന്നീട് റെഡ് വൈന്‍, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന്‍ എവിടാ, മധുര രാജ തുടങ്ങി നിരവധി ഹിറ്റു സിനിമകളില്‍ നായികയായി എത്തി. മൈ സാന്റയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ലോക്ക്ഡൗണ്‍ കാലത്ത് അനുശ്രീയുടെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേക്കോവറിലൂടെയായിരുന്നു അനുശ്രീ ആരാധകരെ ഞെട്ടിച്ചത്. പൊതുവെ നാടന്‍ പെണ്‍കുട്ടി ലുക്കിലാണ് അനുശ്രീ എത്താറുള്ളത്. എന്നാല്‍ പക്കാ മോഡേണായി എത്തിയാണ് അനുശ്രീ സോഷ്യല്‍ മീഡിയയുടെ മനസ് കവര്‍ന്നത്.

Recommended Video

തന്നെ ചൊറിഞ്ഞ ഫിറോസിനെ നിർത്തിപൊരിച്ച് സായ് വിഷ്‌ണു

നേരത്തെ, രമേശ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇടവേള ബാബു രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായിരുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ധര്‍മജനെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിഷാരടി പറഞ്ഞിരുന്നു.

More from Filmibeat

Read more about: anusree ramesh pisharady
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X