twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവനാണോ നായകന്‍, ഇവനെ എന്തിന് കൊള്ളാം; നായകനായപ്പോള്‍ കേട്ട പരിഹാസങ്ങളെ കുറിച്ച് അപ്പാനി ശരത്

    |

    അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അപ്പാനി രവിയായി എത്തിയ നടനാണ് ശരത്. പിന്നീട് ശരത് അപ്പാനി ശരത് ആയി മാറുകയായിരുന്നു. നായകനായി സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ശരത് പറയുന്നത്. ഇവനാണോ നായകന്‍, ഇവനെ എന്തിന് കൊള്ളാം എന്ന തരത്തിലായിരുന്നു പലരുടേയും പരിഹാസങ്ങളെന്ന് ശരത് പറയുന്നു.

    സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച് സോണി ചരിഷ്തയുടെ ചിത്രങ്ങള്‍

    സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശരത് മനസ് തുറന്നത്. എന്നാല്‍ പരിഹസിക്കുന്നവരോട് തനിക്ക് പറയാനുള്ളത്, ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ലെന്നാണ്. ഇതിനേക്കാള്‍ വലിയ അഗ്നിപരീക്ഷകളിലൂടെ കടന്നു പോയതാണ് ജീവിതം. താന്‍ ചെയ്ത വര്‍ക്കുകള്‍ കണ്ട ശേഷം പ്രകടനം മോശമാണെങ്കില്‍ വിമര്‍ശിച്ചോളൂവെന്നും താന്‍ നന്നാക്കാന്‍ ശ്രമിക്കാമെന്നും ശരത് പറയുന്നു.

     നീ ഒന്നും ആകേണ്ട

    എന്നാല്‍ നീ ഒന്നും ആകേണ്ട എന്ന മനോഭാവത്തോടെ കടന്നാക്രമിക്കുന്നവരുടെ വിമര്‍ശനങ്ങളെ പരിഗണിക്കുകയില്ലെന്ന് അപ്പാനി ശരത് പറയുന്നു. അതേസമയം തനിക്ക് അങ്കമാലി ഡയറീസിന് ശേഷം നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അങ്കമാലി ഡയറീസ് പോലെ എക്‌സൈറ്റ് ചെയ്യിക്കുന്നൊരു കഥാപാത്രം ലഭിച്ചിട്ടില്ലെന്നും അപ്പാനി ശരത് പറയുന്നു.

    ലോക്ക്ഡൗണ്‍

    ലോക്ക്ഡൗണ്‍ കാലത്തെ ജീവിതത്തെ കുറിച്ചും ശരത് പറയുന്നുണ്ട്. വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്നും തന്റെ പല പ്ലാനുകളും പൊളിഞ്ഞുപോയെന്നും ശരത് പറയുന്നു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തുചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നുവെന്നും താരം പറയുന്നു. പക്ഷെ ദൈവം എന്നെ കൈവിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു. ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലാണെന്നും താരം പറയുന്നു.

    നാലിരട്ടി ബുദ്ധിമുട്ടാണ്

    സിനിമയില്‍ വരുന്നതിന് മുമ്പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അപ്പാനി ശരത് പറയുന്നു. അഭിനയ മോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്‍ക്കുക. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി മുന്നിലില്ലെന്നും താരം പറഞ്ഞു.

    ഇനിയും സിനിമകള്‍ ചെയ്യണം. നല്ല സിനിമയുടെ ഭാഗമാകണം. അതിന് നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പ്രകടനം കാണാത്തവര്‍ക്ക് വര്‍ക്കുകള്‍ അയച്ചുകൊടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. എനിക്കുവരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. അതുകൊണ്ട് പിടിച്ചുനിന്നേ പറ്റൂ, അപ്പാനി ശരത് കൂട്ടിച്ചേര്‍ത്തു.

    Recommended Video

    സിനിമ തന്ന സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്‌ | Filmibeat Malayalam
    അങ്കമാലിയിലെ അപ്പാനി രവി

    28 കാരനായ ശരത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറി. പൊന്നിയിന്‍ സെല്‍വിന്‍, പ്രൊഫസര്‍ ഡിങ്കന്‍, ചാരം എന്നീ സിനിമകളാണ് ഇനി പുറത്ത് വരാനുള്ളത്. ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു.

    Read more about: appani sarath
    English summary
    appani sarath opens up about struggles in cinema field, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X