പ്രണയനായകന്മാര്‍ ഒരുമിക്കുന്നു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക്
തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തേയും രണ്ട് ചോക്ലേറ്റ് നായകന്മാരാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും. ഒരുകാലത്ത് ധാരാളം ആരാധികമാരുടെ ഹൃദയം കവര്‍ന്നവര്‍. രണ്ടു പേരും തങ്ങളുടെ തിരിച്ചുവരവില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടേയും ചിത്രങ്ങളിലൂടേയും വീണ്ടും കയ്യടി നേടിയവരാണ്. അരവിന്ദ് സ്വാമി തമിഴില്‍ സൂപ്പര്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയപ്പോള്‍ കുഞ്ചാക്കോ ബോബനാകാട്ടെ മലയാള സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.
ഇപ്പോഴിതാ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒരുമിക്കുകയാണ്. നീണ്ട 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ടൊവിനോ തോമസ് നായകനായ തീവണ്ടിയുടെ സംവിധായകന്‍ ഫെല്ലിനിയുടെ പുതിയ ചിത്രമായ ഒറ്റിലൂടെയാണ് അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ്.

മനോഹരമായ പ്രണയ നിമിഷങ്ങള്‍ സമ്മാനിച്ചയാള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്നാണ് കുഞ്ചാക്കോ ബോബന്‍ വാര്‍ത്ത പുറത്തു വിട്ടുകൊണ്ട് കുറിച്ചത്. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എന്‍ സജീവിന്റേതാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഫെബ്രുവരി 27ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവടങ്ങളിലാണ് ചിത്രീകരണം.

ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് ഉദ്ദേശിച്ചിരിക്കുന്നത്. നര്‍മ്മത്തിന് പ്രധാന്യമുള്ള ത്രില്ലറായിരിക്കും ഒറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഎച്ച് കാഷിഫ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. വിജയ് ആണ് ഛായാഗ്രഹണം. രണ്ട് സൂപ്പര്‍ നായകന്മാര്‍ ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് സിനിമ എന്ന നിലയിലും ഒറ്റ് ആരാധകര്‍ക്കിടയില്‍ പ്രതീക്ഷയുണര്‍ത്തുമെന്നുറപ്പാണ്.

ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗമായിരുന്നു അരവിന്ദ് സ്വാമിയുടെ അവസാന മലയാള ചിത്രം. തമിഴിലെ പ്രണയനായകനായിരുന്നു ഒരുകാലത്ത് അരവിന്ദ് സ്വാമി. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ടാം വരവില്‍ പ്രണയനായകനില്‍ നിന്നും കട്ടവില്ലനായി മാറിയിരുന്നു അരവിന്ദ് സ്വാമി. അതുകൊണ്ട് തന്നെ ചാക്കോച്ചന്റെ ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുകയാണെങ്കില്‍ അതൊരു കിടിലന്‍ പടമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചെക്ക ചിവന്ത വാനം ആണ് അരവിന്ദ് സ്വാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സതുരംഗ വേട്ട 2, വനംഗാമുടി, നഗരാസുരന്‍, തലൈവി തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതിനിടെ ലയണ്‍ കിങ് തമിഴ് പതിപ്പില്‍ സ്‌കാറിന് ശബ്ദം നല്‍കിയതും അരവിന്ദ് സ്വാമിയായിരുന്നു. മറുവശത്ത് കുഞ്ചാക്കോ ബോബനും നിരവധി സിനിമകളാണ് റിലീസ് തയ്യാറെടുത്ത് നില്‍ക്കുന്നത്.

അഞ്ചാം പാതിരയാണ് ചാക്കോച്ചന്റെ ഏറ്റവും ഒടുവിലായി തീയേറ്ററിലെത്തിയ ചിത്രം. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, നിഴല്‍, മോഹന്‍കുമാര്‍ ഫാന്‍സ്, ഭീമന്റെ വഴി, പട തുടങ്ങി നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറിയല്‍ തയ്യാറെടുക്കുന്നുണ്ട്. നിഴലിലൂടെ കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി കൈകോര്‍ക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications











