ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? പോലീസില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവച്ച് അര്‍ച്ചന കവി

സമൂഹത്തിന്റെ സുരക്ഷയ്ക്കായിട്ടാണ് പോലീസ് ഡിപ്പാര്‍ട്ടുമെന്റും ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ ചിലരുടെ പെരുമാറ്റം പലപ്പോഴും മൊത്തം വകുപ്പിനേയും നാണംകെടത്തുന്നതായി മാറാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി അര്‍ച്ചന കവി. രാത്രി യാത്ര ചെയ്യവെ പോലീസ് തടഞ്ഞു നിര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നുമാണ് അര്‍ച്ചനയുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അര്‍ച്ചനയുടെ പ്രതികരണം.

പോലീസ് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും ഒട്ടും സുരക്ഷിതത്വം തോന്നിയില്ലെന്നും അര്‍ച്ചന പറയുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു താരത്തേയും കൂടെയുള്ളവരേയും പോലീസ് തടഞ്ഞത്. ഓട്ടോയിലായിരുന്നു താരം സഞ്ചരിച്ചിരുന്നത്. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നതെന്നും അര്‍ച്ചന പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

യാത്ര ചെയ്യുന്നത് തെറ്റാണോ

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന് ചോദിച്ചു കൊണ്ടാണ് അര്‍ച്ചന കവി തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഞാനും ജസ്‌നയും അവളുടെ കുടുംബവും മിലാനോയില്‍ നിന്നും തിരികെ വരികയായിരുന്നു. കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഒരു ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ വളരെ പരുഷമായിട്ടായിരുന്നു പെരുമാറിയത്. ഒട്ടും സുരക്ഷിതത്വം തോന്നിയില്ലെന്ന് താരം പറയുന്നു.

ഞങ്ങള്‍ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത് എന്തിന് വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നുവെന്നും അര്‍ച്ചന കവി പറയുന്നു. കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി പോലീസ് എന്നീ ഹാഷ്ടാഗുകളും അര്‍ച്ചന കവി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ അതിനൊരു രീതിയുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്. വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും താരം പറയുന്നു. തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇവരെയാണ് നമ്മള്‍ പോയി കാണേണ്ടി വരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

പ്രിയപ്പെട്ട നടി


നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമയിലെത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന കവി. പിന്നീട് മമ്മി ആന്റ് മീ, ഹണി ബീ, പട്ടം പോലെ, മഴവില്ലിനറ്റം വരെ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2016 ല്‍ പുറത്തിറങ്ങിയ ദൂരം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അര്‍ച്ചന കവി.

വെബ് സീരിസുകള്‍ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അര്‍ച്ചന കവി. തൂഫാന്‍ മെയില്‍, മീനവിയല്‍, ബൈ കണ്ട്രോള്‍ തുടങ്ങിയ സീരീസുകള്‍ ശ്രദ്ധ നേടിയിരുന്നു. തന്റെ ചാനലിലൂടെ അഭിമുഖങ്ങളും നടത്താറുണ്ട് അര്‍ച്ചന കവി. ഇപ്പോള്‍ മനോരമ മാക്‌സിലെ സീരീസായ പണ്ടാരപ്പറമ്പില്‍ ഹൗസിന്റെ നിര്‍മ്മാതാവും സംവിധായകനുമാണ്.

വെബ് സീരീസുകള്‍

നേരത്തെ വിഷാദ രോഗത്തെക്കുറിച്ചുള്ള അര്‍ച്ചനയുടെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ ജീവിതാനുഭവങ്ങളും താരം പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അര്‍ച്ചന കവി. തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ തുറന്ന് കാണിച്ചും അര്‍ച്ചന കവി കയ്യടി നേടിയിരുന്നു. അര്‍ച്ചനയുടെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ശേഷം താരം എഴുത്തിലേക്ക് തിരിയുകയായിരുന്നു. പിന്നാലെയാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതും വെബ് സീരീസുകള്‍ എഴുതാന്‍ ആരംഭിക്കുന്നതും. അര്‍ച്ചനയുടെ വെബ് സീരീസുകള്‍ ഏറെ പ്രശസം നേടിയവയായിരുന്നു.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
വലിയ ചര്‍ച്ച

എന്തായാലും താരത്തിന്റെ പോലീസിനെതിരെയുള്ള ആരോപണം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ച നടക്കുന്ന സംസ്ഥാനത്ത്, ആ ഉത്തരാവാദിത്തം നടപ്പിലാക്കേണ്ടവരില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടാകുന്നതിനെ ഗൗരവ്വത്തോടെയാണ് സമൂഹം കാണുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തി കൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X