മാസ് ഗെറ്റപ്പിൽ പ്രണവ്!! ഞെട്ടൽ മാറാതെ പ്രേക്ഷകർ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ താരം കലക്കും
പോസ്റ്ററിന്റെ പ്രധാന ആകർഷണം പ്രണവിന്റെ ഗെറ്റപ്പാണ്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ അതീവ ആകാംഷയിലായിരുന്നു പ്രേക്ഷകർ. ചിത്രത്തിനെ കുറിച്ചുളള ചെറിയ വാർത്തകൾ പോലും പ്രേക്ഷകർ വൻ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ആകാംക്ഷ ഉയർത്തി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ് റിലീസ് ചെയ്തത്. പ്രണവും പോസ്റ്റർ എഫ്ബി പേജിൽ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്ററിന്റെ പ്രധാന ആകർഷണം പ്രണവിന്റെ ഗെറ്റപ്പാണ്. മാസ് ആന്റ് കൂൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദിയിൽ കണ്ട പ്രണവിനെയല്ല ഇരുപത്തിയെന്നാം നൂറ്റാണ്ടിൽ കാണുന്നത്. അടിമുടി മാറിട്ടുണ്ട്. അരുൺ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റണ്ടിൽ അങ്ങ് ചുമ്മാതെയല്ല രാജാവിന്റെ മകൻ എത്തിയിരിക്കുന്നതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്.

കോട്ടും സ്യൂട്ടും ധരിച്ച് പ്രണവ്
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അതീവ സ്റ്റൈലിഷായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുളള ഒരു ലുക്കിൽ പ്രണവ് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. കോട്ടും സ്യൂട്ടും ധരിച്ച കൂളിങ് ഗ്ലാസിൽ തകർപ്പൻ ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആക്ഷൻ എന്റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്ന്. സിനിമയെ കുറിച്ച് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്ന് ഇതു സംബന്ധമായ സൂചന ലഭിച്ചിരുന്നുവെങ്കിലും ഫസ്റ്റ ലുക്ക് പോസ്റ്ററിലൂടെ ഇത് വ്യക്തമാകുകയാണ്.

നോട്ട് എ ഡോൺ സ്റ്റോറി
ഒരുപാട് സസ്പെൻസുകൾ ഒളിപ്പിച്ചാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തുന്നത്. നോട്ട് എ ഡോൺ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമാണ് സംവിധായകൻ അരുൺ ഗോപി പ്രേക്ഷകർക്കായി എന്തോ ഒരുക്കി വെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്നാണ്.

സർഫറിറായി പ്രണവ്
ചിത്രത്തിൽ ഒരു സർഫറിന്റെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി താരം ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ചിരുന്നു. ഒരു മാസത്തോളം അവിടെ നിന്ന് സർഫിങ് പഠിച്ചതിനു ശേഷമാണ് പ്രണവ് സിനിമയിലേയ്ക്ക് ജോയിൻ ചെയ്തത്.ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം. പുതുമുഖ നടി റേച്ചലാണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്.

ആക്ഷൻ മാത്രമല്ല റൊമാൻസും
ഇരുപത്തിയെന്നാം നൂറ്റാണ് ഒരു ആക്ഷൻ ചിത്രമല്ല. ആക്ഷനം റൊമാൻസിനും ഒരു പോലെ പ്രാധാന്യം നൽകുന്നുണ്ട്. ആക്ഷൻ രംഗങ്ങളിൽ പ്രണവിന് നിഷ്പ്രയാസം തിളങ്ങാൻ സാധിക്കും. അത് അദ്യ ചിത്രമായ ആദിയിലൂടെ താരം തെളിയിച്ചതുമാണ്. എന്നാൽ എല്ലാവരും കാത്തിരിക്കുന്നത് പ്രണവിന്റെ റൊമാൻസ് കാണാനാണ്. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications











