twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാവണപ്രഭുവിലെ ഗ്യാപ്പ് കിട്ടിയ തല്ലിന് പിന്നിൽ ഒരു കഥയുണ്ട്!! കാരണം പീറ്റർ ഹെയ്ൻ, സിദ്ദിഖ് പറയുന്നു

    രാവണ പ്രഭു എന്ന ചിത്രത്തെ വലിയ വിജയമാക്കി മാറ്റിയതിൽ അതിലെ ആക്ഷൻ രംഗങ്ങൾക്ക് വലിയ പങ്കുണ്ട്. വെ

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച രാവണ പ്രഭു. മംഗലശ്ശേരി നീലകണ്ഠനായും മകൻ കാർത്തികേയനായും താരം പ്രത്യക്ഷപ്പെട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 2001 ലാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും ഇന്നും രാവണപ്രഭുവും ചിത്രത്തിലെ താരത്തിന്റെ മാസ് ക്ലാസ് ഡയലോഗുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്‌.

     ഇത് ഞാൻ പ്രകാശൻ ടീസറല്ല!! വിവാഹം ക്ഷണിച്ച് ഫഹദ് ഫാസിൽ, സേവ് ദ് ഡേറ്റ് വീഡിയോ വൈറലാകുന്നു ഇത് ഞാൻ പ്രകാശൻ ടീസറല്ല!! വിവാഹം ക്ഷണിച്ച് ഫഹദ് ഫാസിൽ, സേവ് ദ് ഡേറ്റ് വീഡിയോ വൈറലാകുന്നു

    2001 ൽ രഞ്ജിത് കഥ എഴുതി സംവിധാനം ചെയ്ത രാവണ പ്രഭു നിർ‌മ്മിച്ചത് ആന്റണി പെരുമ്പാവൂരായിരുന്നു. അതുവരെ ഉണ്ടായിരുന്ന സകല റെക്കോഡും മറികടന്ന് ബോക്സ് ഓഫീസിൽ പുതിയെരു അധ്യായം കുറിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. രാവണ പ്രഭു എന്ന ചിത്രത്തിനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ലാലേട്ടനും സിദ്ദിഖുമായുളള റോഡിലെ സംഘടന രംഗമാണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങൾക്ക് ശേഷം അത് വെളിപ്പെടുത്തുകയാൻണ് സിദ്ദിഖ്.

    36 വർഷമായി സിനിമയിൽ സജീവം!! എന്നാൽ അമ്മയുടെ  സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല, കാരണം... വെളിപ്പെടുത്തലുമായി  ബൈജു 36 വർഷമായി സിനിമയിൽ സജീവം!! എന്നാൽ അമ്മയുടെ സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല, കാരണം... വെളിപ്പെടുത്തലുമായി ബൈജു

     ദേവാസുരം

    ദേവാസുരം

    1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയപ്പോൾ തികഞ്ഞ എതിരാളിയായ മുണ്ടക്കൽ ശേഖരനായി എത്തിയത് നെപ്പോളിയനായിരുന്നു. മലയാളത്തിലെ അന്നത്തെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 1993 കാലഘട്ടത്തിൽ ഒരു ചരിത്ര വിജയം നേടാൻ തന്നെ ചിത്രത്തിനു കഴിഞ്ഞിരുന്നു. . ദേവാസുരത്തിന്റെ വൻ വിജയത്തിനു ശേഷം അടുത്ത തലമുറയുടെ കഥയിലൂടെയാണ് രാവണപ്രഭു ജനിക്കുന്നത്.

    സിദ്ദിഖ്- മോഹൻലാൽ  കോമ്പോ

    സിദ്ദിഖ്- മോഹൻലാൽ കോമ്പോ

    നടനായും വില്ലനായും സഹനടനായും തിളങ്ങിയ താരമായിരുന്നു സിദ്ദിഖ്. ലാലേട്ടൻ നായകനായി എത്തുന്ന ഒട്ടുമിക്ക ചിത്രത്തിലും താരത്തിനു പറ്റിയ ഉത്തമ എതിരാളിയായിരുന്നു സിദ്ദിഖ്. രാവണപ്രഭുവിൽ പൂർണ്ണ വില്ലനല്ലെങ്കിൽ പോലും നെഗറ്റീവ് ടച്ചുളേള കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്. താരത്തിലെ എസ് പി ശ്രീനിവാസൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

     ലാലേട്ടനുമായുളള   ആക്ഷൻ

    ലാലേട്ടനുമായുളള ആക്ഷൻ

    രാവണ പ്രഭു എന്ന ചിത്രത്തെ വലിയ വിജയമാക്കി മാറ്റിയതിൽ അതിലെ ആക്ഷൻ രംഗങ്ങൾക്ക് വലിയ പങ്കുണ്ട്. വെടിക്കെട്ട് ഡയലോഗും അതിനു ശേഷമുളള അവേശം ജനപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നാണ് ചിത്രത്തിനു വേണ്ടി ആക്ഷൻ രംഗം കൊറിയോഗ്രാഫി ചെയ്തതത്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ആക്ഷൻ രംഗമായിരുന്നു നടുറോഡിൽവെച്ചുളള സിദ്ദിഖ്- മോഹൻലാൽ സീൻ . ഈ രംഗത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഒടിയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെ ഹിറ്റ് എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടെ മഞ്ജുവാര്യരും ഉണ്ടായിരുന്നു.

     ആക്ഷൻ രംഗത്തിനു പിന്നിൽ

    ആക്ഷൻ രംഗത്തിനു പിന്നിൽ

    മോഹൻലാലിന്റെ മാത്രമല്ല സിദ്ദിഖിന്റേയും ആക്ഷൻ രംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ രംഗത്തെ കുറിച്ച് സിദ്ദിഖ് പറയുന്നതിങ്ങനെ. ഏറ്റവു എളുപ്പത്തിലും വളരെ വേഗത്തിലും എടുത്ത സീനായിരുന്നു അത്. എന്നാൽ ഇത്രയും എളുപ്പത്തിൽ എങ്ങനെയെടുത്തെന്ന് തനയ്ക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. രാവണപ്രഭു ചെയ്യുന്ന സമയത്ത് പീറ്റർ ഹെയ്ൻ ഇത് ബ്രഹ്മാണ്ഡ മാസ്റ്ററല്ലായിരുന്നു. പലരുടേയും അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന സമയമായിരുന്നു. ഹെയ്ൻ തന്നെ പറഞ്ഞിട്ടുണ്ട് രാവണപ്രഭു തന്റെ കരിയറിലെ മികച്ച തുക്കമായിരുന്നുവെന്ന്.

    English summary
    sidhique says about mohanlal action seen in ravanaprabhu road seen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X