twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെതിരെ വന്ന ഒരു പാരവെപ്പിന്റെ കഥ

    By Aswathi
    |

    ദിലീപ് എന്ന കച്ചവടക്കണ്ണുള്ള നിര്‍മാതാവിനെയും ചുളുവില്‍ ഹിറ്റുകള്‍ നേടുന്ന നടനെയും വിമര്‍ശിക്കാന്‍ നൂറു നാവാണ് വിമര്‍ശകര്‍ക്ക്. ദിലീപിനെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും കുടുംബ പ്രേക്ഷകര്‍ വരില്ല. കാരണം അദ്ദേഹം സിനിമകള്‍ ചെയ്യുന്നത് കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. ദിലീപെന്ന നടനെ കുറിച്ച് പറയാന്‍ വേണ്ടിയല്ല ഇപ്പോള്‍ ഇത്രയും പറഞ്ഞത്. നടനിലെ മനുഷ്യ സ്‌നേഹിയെ കുറിച്ച് അറിയിക്കാനാണ്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    വര്‍ഷം ഇത്തിരി പിന്നോട്ട് പോകണം. 1999 ല്‍ 'ഉദയപുരം സുല്‍ത്താന്‍' എന്ന ദിലീപ് ചിത്രം റിലീസ് ചെയ്ത സമയമാണ്. ഇന്ന് സീരിയലുകളിലൂടെയും ചെറിയ ചെറിയ സ്വഭാവ നടന്റെ വേഷത്തില്‍ സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചയമുള്ള ദിനേശ് പണിക്കറും കൃഷ്ണകുമാറുമാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന് ദിനേശ് പണിക്കര്‍ നല്‍കിയ 1.90 ലക്ഷത്തിന്റെ ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ ബൗണ്‍സായി.

    dileep

    ഇതേ തുടര്‍ന്ന് ദിലീപിന്റെ അനുജന്‍ അനൂപ്, ദിനേശ് പണിക്കര്‍ക്കെതിരെ കേസ് കൊടുക്കുകയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ ദിനേശ് പണിക്കര്‍ക്ക് ദിലീപിനോടായി രോഷം. ഇതിന്റെ പകതീര്‍ക്കാന്‍ വളര്‍ന്നുവരുന്ന നടന്‍ ദിലീപിനെ ഒതുക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായാണ് 2002 ല്‍ കേരള ഫിലിം ചേമ്പര്‍വക ദിലീപിന് രണ്ട് വര്‍ഷത്തെ വിലക്കെന്ന വാര്‍ത്ത വന്നത്. തുടര്‍ന്ന് വായിക്കൂ, അടുത്ത പേജില്‍

    <strong>ദിലീപ് എന്ന മനുഷ്യസ്‌നേഹി</strong>ദിലീപ് എന്ന മനുഷ്യസ്‌നേഹി

    English summary
    As a humanitarian Dileep is entirely different from other actors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X