ആരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖം
അത് 'ജോക്കര്‍' എന്ന ലോഹിതദാസ് സിനിമ റിലീസ് ചെയ്ത കാലമായിരുന്നു. ദിലീപ് എന്ന കുഞ്ഞു നടനെക്കാള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ഗംഭീര പ്രകടനം കാഴ്ചവച്ച നിഷാന്ത് സാഗറിനെയാണ്. അന്നെല്ലാവരും പറഞ്ഞു, ഇതാ മലയാള സിനിമ കീഴടക്കാന്‍ പോകുന്ന അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ ചില പാകപ്പിഴകള്‍ കൊണ്ടോ, സിനിമയിലെ ഭാഗ്യം തുണയ്ക്കാത്തതുകൊണ്ടോ എന്തോ നിഷാന്ത് സാഗറിനും അധികം ഓടാന്‍ കഴിഞ്ഞില്ല.

അപ്പോഴാണ് അവിടെയും ദിലീപിന്റെ സഹായഹസ്ത്രം എത്തുന്നത്. 'സല്ലാപം' എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം മാറ്റിയെഴുതിയ ലോഹിതദാസിനെ എന്നും ഗുരുസ്ഥാനത്ത് കാണുന്ന ദിലീപ് മറ്റൊരു ലോഹിതദാസ് ശിഷ്യനായ നിഷാന്തിന്റെ വീഴ്ചയില്‍ കൂടെ നിന്നു സഹായിച്ചു.
ദിലീപിന്റെ ചിത്രങ്ങളില്‍ മോശമല്ലാത്ത, ശ്രദ്ധ ലഭിക്കുന്ന ഒരു കഥാപാത്രമായി എന്നും നിഷാന്ത് സാഗര്‍ എന്ന നടനെ കാണുവാനാകും. ജഗതി ശ്രീകുമാറിന്റെ വീഴ്ചയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന രണ്ട് സഹപ്രവര്‍ത്തകരില്‍ ഒരാളാണ് ദിലീപ്. മറ്റേയാള്‍ മമ്മൂട്ടിയും. ഇക്കാര്യം പറഞ്ഞത് ജഗതിയുടെ കുടുംബം തന്നെയാണ്
കടപ്പാട്: മലയാളം സിനിമാ ന്യൂസ് (ഫേസ്ബുക്ക് പേജ്)


Click it and Unblock the Notifications











