Don't Miss!
- News
'ദിലിപീന് മാത്രമാണോ മാനവും അഭിമാനവും, അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ'; അടൂരിനെതിരെ ഭാഗ്യലക്ഷ്മി
- Automobiles
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍
- Sports
IND vs AUS 2023: സച്ചിന്-കോലി, ആരാണ് മികച്ചവന്‍? ഓസീസ് നായകന് കമ്മിന്‍സ് പറയുന്നു
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ആ ഡാന്‍സുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്; ആശ ശരത്തിന്റെ മറുപടി
ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. ആദ്യ ഭാഗം മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശങ്കകളും സ്വാഭാവികമായിരുന്നു. എന്നാല്‍ എല്ലാ സംശയങ്ങളേയും അതിജീവിച്ച് ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ ബ്രില്യന്‍സിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.
ആദ്യ ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിയ താരമായിരുന്നു ആശാ ശരത്ത്. മകന്റെ തിരോദാനം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയായ ഗീത പ്രഭാകറിനെയാണ് ആശ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും ആശ ശരത്തുണ്ട്. ശക്തായ പ്രകടനമാണ് രണ്ട് ചിത്രത്തിലും ആശ കാഴ്ചവച്ചത്. ഇപ്പോഴിതാ ആശാ ശരത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ ആരാധകരുടെ ശ്രദ്ധ കവരുകയാണ്.

ദൃശ്യം 2 കണ്ട ഒരു അമ്മയുടെ പ്രതികരണമാണ് ആശ ശരത്ത് പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത് ആശയുടേയും ശ്രദ്ധയില്‍ പെടുകയായിരുന്നു. മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്ന സിനിമ എന്നാണ് വീഡിയോയില്‍ ആ അമ്മ ചിത്രത്തെ കുറിച്ച് പറയുന്നത്. സിനിമ കണ്ട ആരാധകരും അതു തന്നെയാണ് പറയുന്നത്.
മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്ന സിനിമ. ഹോ ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്, ആ ആശ ശരത്ത്. ഹോ അവള്. അവളുടെ ഭര്‍ത്താവ് പാവമാണ്. ഹോ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്ന സിനിമ എന്നായിരുന്നു ദൃശ്യം 2വിനെ കുറിച്ചുള്ള വൈറല്‍ വീഡിയോയിലെ സ്ത്രീയുടെ വിലയിരുത്തല്‍. ഈ വീഡിയോയാണ് ആശ പങ്കുവച്ചിരിക്കുന്നത്.
പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആശ ശരത്ത് ചോദിക്കുന്നത്. ആശയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ ഗീത പ്രഭാകര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ജോര്‍ജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ചാണ് വീഡിയോയിലെ സ്ത്രീ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായ രംഗമാണിത്.
ലൈല എന്ന വീട്ടമ്മയാണ് വീഡിയോയിലുള്ളത്. ഇവരുടെ മകന് മാത്യുവാണ് വീഡിയോ പകര്‍ത്തിയത്. ഭര്‍ത്താവ് ജിജിയും ഒപ്പമുണ്ട്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ദൃശ്യം 2 എന്തുകൊണ്ട് ഇത്ര ഉദ്വേഗജനകമായ സിനിമയായി മാറുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം, വന്‍ സ്വീകരണമാണ് ദൃശ്യം 2വിന് ലഭിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്. ഇതിനിടെ രണ്ടാം ഭാഗവും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണെന്ന് ജീത്തു തന്നെ അറിയിച്ചിരുന്നു. വെങ്കടേഷും മീനയും പ്രധാന കഥാപാത്രങ്ങളായി മടങ്ങിയെത്തും.
Recommended Video
-
'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന
-
രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി
-
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്