ആസിഫ് തേടുന്നത് ഐഷയെ പോലൊരു പെണ്ണിനെ

By Nisha Bose

Next »

« Previous

പഠിക്കുന്ന കാലം തൊട്ടേ ബോര്‍ഡിങ്ങിലും മറ്റുമായി വളര്‍ന്ന തനിക്ക് ഒരു കൂട്ട് അത്യാവശ്യമാണെന്നാണ് ആസിഫ് പറയുന്നത്. സിനിമയില്‍ എല്ലാവരുടേയും നടുക്കിരിക്കുമ്പോഴും ഒരു ഏകാന്തത അനുഭവപ്പെടുന്നു. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും ആസിഫ് പറയുന്നു.

മൈലാഞ്ചി ചേലുള്ള ഒരു മലബാറുകാരിയെയാണ് തനിക്ക് വേണ്ടതെന്ന് ആസിഫ് പലവട്ടം പറഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും ആസിഫ് ഐഷയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. 'തട്ടത്തിന്‍ മറയത്തെ' സുന്ദരിയെ കണ്ടപ്പോള്‍ ആദ്യം അത്ഭുതം തോന്നി. തന്റെ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ ഐഷ എന്ന് ആസിഫ് പറയുന്നു.

ഒരു സാധാരണ പെണ്‍കുട്ടിയാണ് തന്റെ സ്വപ്‌നങ്ങളിലെന്ന് നടന്‍ പറയുന്നു. സൗന്ദര്യമുണ്ടാകണം. അത്യാവശ്യം കോമണ്‍സെന്‍സ് വേണം. പിന്നെ തന്നേക്കാള്‍ അഞ്ചു വയസ്സിനെങ്കിലും ഇളയതാവണമെന്നും ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

ജീവിതത്തില്‍ ഒരിക്കലും മാതാപിതാക്കളുടെ ആഗ്രഹത്തിന് അനുസരിച്ചല്ല താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. വീട്ടുകാര്‍ തന്നെ എഞ്ചിനീയര്‍ ആക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ താന്‍ ബിബിഎ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് എംബിഎയ്ക്ക് വിടാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ ഒരു സിനിമാനടനായി. കല്യാണക്കാര്യത്തിലെങ്കിലും വീട്ടുകാരുടെ ആഗ്രഹം നടക്കട്ടേയെന്നാണ് ആസിഫ് പറയുന്നത്.

പ്രേമിച്ച് കല്യാണം കഴിയ്ക്കില്ലെന്ന് വീട്ടുകാര്‍ക്ക് വാക്കു നല്‍കിയിട്ടുണ്ട്. തന്നെ നൂറു ശതമാനവും വിശ്വസിക്കാം. ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ മമ്മൂക്കയുടെ ഉപദേശവും തുണയായിട്ടുണ്ട്. ''നല്ല കുടുംബത്തില്‍ നിന്ന് നല്ല ആലോചന വരുമ്പോള്‍ നിനക്ക് ഇഷ്ടപ്പെട്ടാല്‍ ഓകെ പറയണം. കല്യാണം കഴിഞ്ഞിട്ട് വേണം പ്രേമിക്കാന്‍. കല്യാണത്തിന് മുന്‍പ് പ്രേമിച്ചു നടന്നാല്‍ കല്യാണം കഴിയ്ക്കുമ്പോള്‍ ഒരു രസവുമുണ്ടാകില്ല''-മമ്മൂക്കയുടെ ഈ ഉപദേശം അക്ഷരം പ്രതി അനുസരിക്കാനാണ് ആസിഫിന്റെ തീരുമാനം.
അടുത്ത പേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X