»   » തട്ടത്തിന്‍ മറയത്തെ സുന്ദരി ഇനിയിങ്ങോട്ടില്ല

തട്ടത്തിന്‍ മറയത്തെ സുന്ദരി ഇനിയിങ്ങോട്ടില്ല

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറ നീക്കിയെത്തിയ സുന്ദരി ഇഷ തല്‍വാര്‍ ഇനി മോളിവുഡിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കടിച്ചൊപ്പെട്ടാത്ത മലയാളത്തെ പേടിച്ചാണ് ഈ മുംബൈക്കാരി മോളിവുഡിലേക്ക് വരാന്‍ പേടിയ്ക്കുന്നതത്രേ. വിനീത് ശ്രീനിവാസന്റ സംവിധാനത്തിലൊരുങ്ങിയ തട്ടത്തിന്‍ മറയത്തിന്റെ ചിത്രീകരണത്തിനിടെ ഭാഷ വഴങ്ങാഞ്ഞത് ഇഷയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

ചിത്രത്തില്‍ ഇഷ അവതരിപ്പിച്ച ആയിഷയെന്ന കഥാപാത്രത്തിന് ചുരുക്കം സംഭാഷണരംഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഇഷ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടത്. ഈ അനുഭവം ഓര്‍മിയിലുള്ളതിനാലാണ് മുംബൈ സുന്ദരി മോളിവുഡിന് ഗുഡ് ബൈ പറഞ്ഞിരിയ്ക്കുന്നത്.

തട്ടത്തിന്‍ മറയത്ത് ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയതോടെ മലയാളത്തില്‍ നിന്നും ഇഷയെ തേടി ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നു.
കലവൂര്‍ രവി കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഷാഫിയുടെ '101 വെഡ്ഡിംഗ്' എന്ന ചിത്രമായിരുന്നു ഇതിലൊന്ന്. എന്നാല്‍ മലയാളത്തെപ്പേടിച്ച് ഇഷ വിഷമത്തോടെ തന്നെ ഇത് നിരസിച്ചുവെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവര്‍ നായകന്മാരാകുന്ന 101 വെഡ്ഡിംഗില്‍ സംവൃതയും ഭാമയുമാണ് നായികമാര്‍.

ഇനി മലയാളത്തിലേക്കില്ലെന്ന് തീരുമാനമെടുത്താല്‍ തട്ടത്തിന്‍ മറയത്ത് ഇഷയുടെ അവസാനമായി ചിത്രമായി മാറിയേക്കാം. പ്രമുഖ ബോളിവുഡ് നടനും നിര്‍മാതാവുമൊക്കെയായ വിനോദ് തല്‍വാറിന്റെ മകളാണ് ഇഷ. മുംബൈയിലെ പ്രമുഖ മോഡലായ ഇഷ 2010 ല്‍ രിശ്‌തേ എന്നൊരു ഹിന്ദി സീരിയലിലഭിനയിച്ചിരുന്നു. തട്ടത്തിന്‍ മറയത്താണ് ഇഷയെ വെള്ളിത്തിരിയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്ത.

English summary
Isha plays Aisha, a Muslim girl, who has been living in Thalassery all her life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam