കല്യാണത്തിനും വിഗ്ഗ് വയ്ക്കില്ലെന്ന് ഫഹദ്

തങ്ങള്‍ക്കും അവനും ഇണങ്ങുന്ന ഒരാളായിരിക്കണമെന്ന് മാത്രമേ റോസിനയ്ക്ക് നിര്‍ബന്ധമുള്ളൂ. എന്നാല്‍ ഫഹദിന് തന്റ ഭാര്യയാവാന്‍ പോകുന്ന പെണ്‍കുട്ടിയെ പറ്റി ഒരു പിടി സങ്കല്‍പ്പങ്ങളുണ്ട്. സ്വതന്ത്രമായ കാഴ്ചപ്പാടുള്ള പെണ്‍കുട്ടിയാവണം. ജോലിയുണ്ടെങ്കില്‍ നല്ലത്. വീട്ടില്‍ വെറുതെ ഇരുത്താന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ഭാര്യയ്ക്ക് ജോലി വേണമെന്ന് ഫഹദ് നിര്‍ബന്ധം പിടിക്കുന്നതെന്നാണ് ബാപ്പയുടെ കമന്റ്.
സൗന്ദര്യവും നല്ല സ്വഭാവ ഗുണവുമുള്ള പെണ്‍കുട്ടിയായിരിക്കണം. എന്നാല്‍ അവളെ സ്വയം കണ്ടെത്താന്‍ ഫഹദിന് താത്പര്യമില്ല. ആ ചുമതല മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് നടന്‍.
കഷണ്ടിക്കാര്‍ക്ക് കല്യാണ മാര്‍ക്കറ്റില്‍ സ്റ്റാര്‍ വാല്യു ഉണ്ടോ എന്ന ചോദ്യം ഫഹദിനെ തീരെ അലട്ടുന്നില്ല. കഷണ്ടി തന്നെയാണ് തന്റെ താരമൂല്യമെന്ന് ഫഹദ് ഉറച്ചു വിശ്വസിക്കുന്നു. കല്യാണത്തിനും വിഗ്ഗ് വയ്ക്കില്ലെന്നാണ് നടന് പറയാനുള്ളത്.
ആദ്യ പേജില്‍


Click it and Unblock the Notifications