»   » ചാക്കോച്ചന്‍ ബസ്സില്‍, ഫഹദ് ഓട്ടോയില്‍!!

ചാക്കോച്ചന്‍ ബസ്സില്‍, ഫഹദ് ഓട്ടോയില്‍!!

Posted By:
Subscribe to Filmibeat Malayalam
Fahad Fazil,
മണ്ണിന്റെ മണമുള്ള നിലംതൊടുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലിലാണ് മലയാളത്തിലെ യുവതാരങ്ങള്‍. വമ്പന്‍ സെറ്റപ്പിലെത്തുന്ന സിനിമകളെല്ലാം നിലംതൊടാതെ പോകുന്നതു കണ്ടാണ് താരങ്ങള്‍ കളം മാറ്റിചവിട്ടുന്നത്. പാല്‍വില്‍പ്പനക്കാരനായും ബസ് കണ്ടക്ടറുമായൊക്കെ ചാക്കോച്ചന്‍ നേരത്തെ തന്നെ ഈ വഴിയ്ക്ക് തിരഞ്ഞെടുത്തിരുന്നു.

ഇപ്പോഴിതാ നടന്‍ ഫഹദ് ഫാസിലും ഇങ്ങനെയൊരു ചേഞ്ചിനുള്ള മൂഡിലാണ്. നവാഗതനായ ലിജിന്‍ ജോസ് ഒരുക്കുന്ന ഫ്രൈഡേ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വെള്ളിയാഴ്ച ദിനത്തില്‍ ആലപ്പുഴ നഗരത്തിലെത്തുന്ന ചില സാധാരണക്കാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

റിയലസ്റ്റിക്ക് മൂവിയായി ഒരുക്കുന്ന ഫ്രൈഡേയില്‍ ആന്‍ അഗസ്റ്റിനാണ് നായിക. സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗത്തിന്റെ തിരക്കഥയൊരുക്കിയ നജീന്‍ കോയയാണ് ഫ്രൈഡേയ്ക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്. ജോമോന്‍ തമസിന്റേതാണ് ക്യാമറ. ആലപ്പുഴയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.

English summary
In debutant director Lijin Jose's Friday, Fahad will essay the role of an auto driver

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam