ഇത്തവണ കേറിയവരുടെ കട്ടയും പടവും മടങ്ങും! ഇത് ഒട്ടും യോജിക്കാൻ പറ്റാത്തത്: ബിഗ് ബോസിനെ പറ്റി അശ്വതി

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിച്ചത്. ഒരാഴ്ച പിന്നിട്ട ബിഗ് ബോസ് മലയാളം രണ്ടാമത്തെ ആഴ്ചയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ആദ്യത്തെ എവിക്ഷും ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. നടി ജാനകി സുധീറാണ ആദ്യ ആഴ്ച തന്നെ പുറത്തായത്.

ബിഗ് ബോസ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ്. ബിഗ് ബോസ് ഷോയുടെ ഭാഗമായില്ലെങ്കിലും അശ്വതിയുടെ ബിഗ് ബോസ് റിവ്യുവിന് ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അശ്വതി സോഷ്യല്‍ മീഡിയയില്‍ റിവ്യു പങ്കുവെക്കാറില്ല്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് അശ്വതി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതി മനസ് തുറന്നത്.

'കുറച്ചു ദിവസമായി റിവ്യൂ കാണുന്നില്ലല്ലോ എന്ന് മെസ്സേജ് അയച്ചു ചോദിക്കുന്നവരുടെ അറിവിലേക്കായി.. നമ്മടെ പണ്ടത്തെ അന്താക്ഷരിയും, സ്‌കൂള്‍ ടീച്ചര്‍ കളിയും കലോത്സവവും ഒന്നുമല്ല ഇപ്പോള്‍! ടാസ്‌കുകള്‍ വേറെ ലെവെലാ! എഴുത്തിലെങ്ങും നില്‍ക്കില്ല ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും. കഴിഞ്ഞ രണ്ടു സീസനിലും ഇല്ലാത്ത ഒരുപാട് പ്രത്യേകതകള്‍ ഈ ബിഗ്‌ബോസ്സില്‍ കൊണ്ടുവന്നിട്ടുണ്ട്.കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഒട്ടും യോജിക്കാന്‍ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേര്‍ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവര്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി.' എന്നാണ് അശ്വതി പറയുന്നത്.

Bigg boss

'എന്റേതായ കുറച്ചു തിരക്കുകള്‍ കാരണം ടെലികാസ്റ്റിംഗ് സമയത്ത് കാണാന്‍ സാധിക്കുന്നില്ലെങ്കിലും പാതിരാത്രി യൂട്യൂബില്‍ അപ്ലോഡ് ആകുന്നതാണ് കാണുന്നത്. എങ്ങനെ എങ്കിലും ഒക്കെ ബിഗ്ബോസ് ഞാന്‍ കണ്ടിരിക്കും.കാണല്‍ മുടക്കുന്നില്ലെങ്കിലും, എഴുത്തു നടക്കുന്നില്ല. അത്‌കൊണ്ട് ഡെയിലി റിവ്യൂ ഇടല്‍ തല്ക്കാലം തിരക്കുകള്‍ കാരണം നടക്കുന്നതല്ല എന്ന് വിഷമത്തോടെ സ്ഥിരം വായിക്കുന്നവരോട് മാത്രമായി അറിയിക്കുന്നു' എന്നും അശ്വതി കുറിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പുകള്‍ക്ക് അഭിനന്ദനവുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ താരത്തെ വിമര്‍ശിക്കാനും എത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അശ്വതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

'അങ്ങ് ഒരു വല്യ സ്ഥാനം വഹിക്കുന്ന വ്യക്തിയല്ലേ.. ഒരു പണിയുമില്ലാതെ ഫേസ്ബുക്കില്‍ ആരെയെങ്കിലും എന്തേലും പറഞ്ഞു ആളാകുന്നവരുടെ തരത്തിലേക്കു താഴരുത്' എന്നായിരുന്നു അശ്വതിയുടെ പോസ്റ്റിന് ഒരാള്‍ നല്‍കിയ കമന്റ്. ഇതിന്് അശ്വതി മറുപടി നല്‍കുകയും ചെയ്തു. അങ്ങ് ഒരു വല്യ സ്ഥാനം വഹിക്കുന്ന വ്യക്തിയല്ലേ.. ഒരു പണിയുമില്ലാതെ ഫേസ്ബുക്കില്‍ ആരെയെങ്കിലും എന്തേലും പറഞ്ഞു ആളാകുന്നവരുടെ തരത്തിലേക്കു താഴരുത് എന്നായിരുന്നു അശ്വതിയുടെ മറുപടി. പിന്നാലെ കമന്റിട്ടയാള്‍ വീണ്ടും മറുപടിയുമായി എത്തിയിട്ടുണ്ട്. ഒരു സെലിബ്രിറ്റി വിമര്‍ശനത്തിന് അതീതരല്ല .നല്ല കലയുടെ ഭാഗമാകുമ്പോള്‍ അഭിനന്ദിക്കുവാനും ഊള പരിപാടികളെ വിമര്‍ശിക്കുവാനും പ്രേക്ഷകന്‍ എന്ന നിലയില്‍ ഓരോ വ്യക്തികള്‍ക്കും സ്വതന്ത്ര്യം ഉണ്ട് .അതില്‍ അസഹിഷ്ണതയുടെ ആവശ്യമില്ല . അശ്വതിയുടെ കഴിവുകള്‍ മറ്റ് മൂല്യമുള്ള കലാ മേഖലയിന്‍ ഉപയോഗിക്കട്ടെ എന്ന അര്‍ത്ഥത്തില്‍ ഇത്തരം വിമര്‍ശനങ്ങളെ കണ്ടാല്‍ മതി എന്നായിരുന്നു അയാളുടെ മറുപടി.

ഒരു പണിയുമില്ലാത്ത കുറേ ജന്മങ്ങളും അവരെ താങ്ങാന്‍ കുറേ മരവാഴകളും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അങ്ങനെ പണിതിരക്ക് മൂലം എന്റെ പോസ്റ്റ് എപ്പോ ഇടുന്നോ അടുത്ത നിമിഷം കമെന്റിട്ടു വെറുപ്പിക്കുന്ന കുറേ ജന്മങ്ങളും എന്നാണ് ഇതിന് അശ്വതി നല്‍കിയ മറുപടി.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശകരമായി മാറിയിരിക്കുകയാണ് ആദ്യ ആഴ്ച തന്നെ എവിക്ഷനും നടന്നു കഴിഞ്ഞു. ജാനകി സുധീറാണ്് ആദ്യ ആഴ്ച ബിഗ് ബോസില്‍ നിന്നും പുറത്തായത്. മികച്ച മത്സരാര്‍ത്ഥിയാണെന്ന് ആദ്യ ആഴ്ച തന്നെ വ്യക്തമാക്കിയ ജാനകിയുടെ പുറത്താകല്‍ ആരാധകരേയും അമ്പരപ്പിച്ചിതായിരുന്നു. താരം തിരികെ വരണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ജാനകി തിരികെ വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X