മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഹോളിവുഡിലേക്കും

Recommended Video

ബാബു ആന്റണി ഹോളിവുഡിലേക്ക് | filmibeat Malayalam

ഉയര്‍ന്ന ശരീരവും നീളന്‍ മുടിയും നേര്‍ത്ത ശബ്ദവുമായി വെളളിത്തിരയില്‍ വിസ്മയം തീര്‍ത്ത നടനാണ് ബാബു ആന്റണി. നായകനായും പ്രതിനായകനായും സഹനടനായും മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ശക്തമായ വേഷങ്ങള്‍, സംഘട്ടനരംഗങ്ങള്‍. ഇപ്പോഴിതാ അമേരിക്കന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നമ്മുടെ ആക്ഷന്‍ ഹീറോ.

കാളിദാസന് അർജന്റീനയും മിഥുനും തുണയാകുന്നു.. കാട്ടൂർക്കടവ് ഹിറ്റാണ്... ശൈലന്റെ റിവ്യൂ
ബുളളറ്റ്, ബ്ലേഡ്്‌സ് ആന്റ് ബ്ലഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാറന്‍ ഫോസ്റ്ററാണ്. കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മിക്‌സഡ് മാര്‍ഷ്യന്‍ ആര്‍ട്‌സ് ജേതാവ് റോബര്‍ട്ട് ഫര്‍ഹാം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം പൂര്‍ണമായും ആക്ഷന്‍ ത്രില്ലറാണ്. നായകന്റെ സുഹൃത്തിന്റെ വേഷമാണ് ചിത്രത്തില്‍ ബാബു ആന്റണിയ്ക്ക്. ലോക ബോക്‌സിങ് താരം ടോണി ദി ടൈഗര്‍ ലോപ്പസ് തുടങ്ങി ആയോധനകലയില്‍ വൈദഗ്ധ്യം നേടിയ ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളില്‍ ബാബു ആന്റണിയ്‌ക്കൊപ്പം അണിനിരക്കുന്നുണ്ട്. ഏപ്രില്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.

 babuantony


ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയിലെത്തിയത്. എന്നാല്‍ വൈശാലിയിലെ രാജാവിന്റെ വേഷമാണ് ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലാണ് ബാബു ആന്റണി അടുത്തിടെ അഭിനയിച്ചത്. ഇതില്‍ കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷമായിരുന്നു. രംഗങ്ങള്‍ കുറവായിരുന്നെങ്കിലും കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X