twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസന് അർജന്റീനയും മിഥുനും തുണയാകുന്നു.. കാട്ടൂർക്കടവ് ഹിറ്റാണ്... ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Aishwarya Lekshmi, Kalidas Jayaram, Anu K. Aniyan
    Director: Midhun Manuel Thomas

    മിസ്റ്റർ ആന്റ് മിസ് റൗഡിയുടെ ബോക്സ്ഓഫീസിലെ മോശം പെർഫോമൻസ് കാരണമാണ് അർജന്റീനയും ഫാൻസ് ക്ലബ് കാട്ടൂർകടവ് എന്ന സിനിമയുടെ റിലീസ് മാർച്ച് ഒന്നിൽ നിന്ന് മൂന്നാഴ്ച പിറകിലേക്ക് തള്ളി വച്ചത് എന്ന കേട്ടിരുന്നു. അതേതായാലും നന്നായി. ആസ്വാദ്യതയിലും ക്വാളിറ്റിയിലും റൗഡിയുടെ നേരെ ഓപ്പോസിറ്റ് എക്സ്ട്രീമിൽ നിൽക്കുന്ന അർജന്റീന ഫാൻസ് ഒന്നാം തരമൊരു എന്റർടെയ്നർ ആണ്. ആദ്യ പടത്തിന്റെ പരാജയം കാണികളിലുണ്ടാക്കാവുന്ന ഹാങോവറിനെ മറികടക്കാൻ ഈ മൂന്നാഴ്ച സഹായിച്ചുവെങ്കിൽ അത് നല്ലത്.

    മോഹന്‍ലാല്‍ പറയുന്നത് പച്ചക്കള്ളം! ഭീമന്‍ വിവാദത്തില്‍ തെളിവ് നിരത്തി സോഷ്യല്‍ മീഡിയ! കാണൂ!മോഹന്‍ലാല്‍ പറയുന്നത് പച്ചക്കള്ളം! ഭീമന്‍ വിവാദത്തില്‍ തെളിവ് നിരത്തി സോഷ്യല്‍ മീഡിയ! കാണൂ!

    അശോകൻ ചെരുവിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ചെറുകഥയാണ് അർജന്റീന ഫാൻസ് ക്ലബ് കാട്ടൂർക്കടവ്. മിഥുൻ മാനുവൽ തോമസും ജോണ് മാന്തിരിക്കലും ചേർന്ന് അതിനെ ഒരു ജനപ്രിയ സിനിമയ്ക്ക് വേണ്ട കിടിലനൊരു സ്ക്രിപ്റ്റ് ആയി മാറ്റിയിരിക്കുന്നു. മിഥുൻ ആവട്ടെ ആട്2 വിന്ന് ശേഷം ചെയ്യുന്ന സിനിമയെന്ന പേരിന് ഒട്ടും കോട്ടം വരുത്താതെ സിനിമയെ മൊത്തത്തിൽ ഹിറ്റ് ഫോർമുലയിലേക്ക് ഇംപ്ലിമെന്റ് ചെയ്തിരിക്കുന്നു..

    1

    സിപിഎം കാട്ടൂർ കമ്മറ്റിക്ക് മുതൽ ദുബായ് പൊലീസിന് വരെ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമ സമർപ്പിച്ചിരിക്കുമ്പത് ആന്ദ്രെ എസ്‌കോബാറിന്ന് ആണ്. ലോകകപ്പിൽ സെല്ഫ് ഗോൾ വഴങ്ങിയതിനെ തുടർന്ന് കൊളംബിയൻ മാഫിയയുടെ തോക്കിന്റെ ഇരയായ എസ്‌കോബാറിനോട്ടുള്ള സ്നേഹവും ആദരവും സിനിമ കേവലം ഒരു സമർപ്പണത്തിൽ ഒതുക്കുന്നില്ല. മറിച്ച് സിനിമയിലെ ഒരു മുഴുനീള ക്യാരക്റ്റർ തന്നെയാണ് എസ്‌കോബാർ.

    2

    1994 ജൂലൈ രണ്ട് അർധരാത്രിയിലേക്കാണ് സിനിമയുടെ ഓപ്പണിംഗ് ഷോട്ട് മിഥുൻ തുറന്നു വെക്കുന്നത്. കാട്ടൂർക്കടവിലെ ചന്ദമോഹൻ എന്ന വാര്യർ തൃശൂർ ജില്ലയിലെ ഏതോ കൃസ്ത്യൻ ചർച്ച് മുട്ടിത്തതുറന്ന അവിടത്തെ പേടിത്തൊണ്ടനായ അച്ചനോട് അന്ന് മരിച്ച ഒരാൾക്ക് ഒപ്പീസ് പ്രാർത്ഥന ആവശ്യപ്പെടുകയാണ്. മരിച്ച ആളുടെ ഫോട്ടോയും അയാളുടെ കയ്യിൽ ഉണ്ടായിരുന്നു. എസ്‌കോബാറിനെ ഫോട്ടോ ആയിരുന്നു അത്‌.

    3

    തുടർന്ന് 1994 മുതൽ 2018 വരെയുള്ള ലോകകപ്പുകളുടെ ആരവവും അതിനിടയിലെ ഇടവേളകളും നോൺ ലീനിയറായി പറഞ്ഞുകൊണ്ട് സിനിമ മുന്നോട്ട് പോവുന്നു. അതിനിടയിൽ ചന്ദ്രമോഹൻ മരിക്കുകയും മകൻ വിപിനൻ വളർന്നുവരികയും ചെയ്യുന്നു. ഒപ്പം കാട്ടൂർക്കടവിലെ ഫാൻഫൈറ്റും . വിപിനന്റെ കുട്ടിക്കാലം, കൗമാരം, യൗവനം എന്നിവയ്ക്കൊപ്പം ചുറ്റുമുള്ള ലോകത്തിൻന്റെ വളർച്ചാവിശേഷങ്ങൾ ആയും സിനിമയുടെ ത്രെഡിനെ ഒതുക്കിപ്പറയാം.

    4

    എന്നാൽ സകലമാനക്ളീഷേകൾക്കും സാധ്യതയുള്ള പ്രസ്തുത one ലൈനിലെ പരമാവധി ബോറ ഡിയിൽ നിന്നകറ്റി ആണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. വിപിനന്റെ സുഹൃത്തുക്കളായ നജീബ്, സുനിമോൻ, അജയഘോഷ്,സജീർ എന്നിവരേയെല്ലാം അവതരിപ്പിക്കാൻ കണ്ടുമടുക്കാത്ത മുഖങ്ങളെ തെരഞ്ഞെടുത്തത് പടത്തിന് ഫ്രഷ്നസ് നൽകുന്നു. വിപിനന്റെ വിഭ്രാമകതകളിൽ പ്രത്യക്ഷനായി ജീവിതത്തിലുടനീളം കേള്വിക്കാരനും പ്രശ്നപരിഹാരനിര്ദേശകനുമാകുന്ന എസ്‌കോബാറും ഓസ്റ്റിൻ ഡാൻ എന്ന നടനും മട്ടിരു ഫ്രഷ്നസ്.

    5

    വിപിനന്റെ കളിക്കൂട്ടുകാരിയും അയൽക്കാരനായ കാദർകുട്ടിക്കയുടെ മകളുമായി മമെഹറുനീസ ആണ് കാട്ടൂർക്കടവിന്റെ പ്രധാന ഹൈലൈറ്റ്. സ്‌കൂൾ കാലഘട്ടം മുതൽ പി എച്ച് ഡി കാലം വരെയുള്ള ഓരോ സ്റ്റേജിലും തീപ്പൊരിയായ മെഹ്റുവിന്റെ വേഷം ഐശ്വര്യ ലക്ഷ്മിയിൽ ഭദ്രം. മുൻപ് മായാ നദിയിലും വര്തതനിലും കണ്ട ഐശ്വര്യയെയേ അല്ല കാട്ടൂർക്കടവിലെ മെഹ്റുവിൽ കാണുക. Simply down to earth.

    6

    മെഹറുന്നീസയുടെ വിപിനനോടുള്ള വെളിപ്പെടുത്താത്ത റൊമാന്റിക് ട്രാക്കും superb. പ്ലസ് റ്റു എക്സാം കഴിഞ്ഞ് സൈക്കിൾ ഉന്തി വയലിൻ കരയിലെ റോഡിലൂടെ നടന്നുവരുന്ന മെഹ്റുവിന്റെയും വിപിനന്റെയും ഒരു സീൻ ഉണ്ട്. വെപ്രാളത്തോടെ പ്രണയം തുറന്ന് പറയാനൊരുങ്ങി സൈക്കിൾ തള്ളുന്നത് അവൻ നിർത്തുന്നു. നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്ന സ്റ്റാർട്ടിംഗ് ഇടുമ്പഴേക്കും തിരിഞ്ഞ് നോക്കാതെ മുഖത്ത് നിസ്സംഗതവരുത്തിക്കൊണ്ടുള്ള അവളുടെ പ്രതികരണം രസകരമാണ്. നിന്റെ മുഖം കണ്ടാൽ തന്നെ കാര്യമെന്താണ് എന്നെനിക്ക് മനസിലാവും.. അതൊന്നും നടക്കൂലെടാ.. എനിക്ക് നിന്റെ വീട്ടിൽ എപ്പോഴും വരാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കല്ലേ..!!" ഉള്ളിലോ പുറത്തോ പ്രണയമൊന്നും പ്രകടിപ്പിക്കുന്നില്ലയെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയരംഗങ്ങളിൽ ഒന്നായാണ് എനിക്കത് ഫീൽ ചെയ്തത്..

    7

    കാളിദാസന് അനായാസമായി ഇടപഴകി കൈകാര്യം ചെയ്യാവുന്ന ഒരു ടെയ്‌ലർ മെയ്ഡ് ക്യാരക്റ്റർ ആയിട്ടാണ് മിഥുൻ വിപിനനെ ഒരുക്കിയെടുത്തിയിരിക്കുന്നത്. അതിഗംഭീരം എന്നൊന്നും പറയാനാവില്ല എങ്കിലും ഒരു ഘട്ടവും കയ്യിൽ നിന്നുപോകാതെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കാളിദാസ് വിപിനനെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. പൂമരത്തിലും മിസ്റ്റർ ആന്റ് മിസ് റൗഡിയിലും സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്ത കരുതൽ ഇവിടെ ആവോളം കാളിദാസിന്ന് കിട്ടുന്നു.


    അർജന്റീനൻ ഫാൻസിന്റെ മാത്രമല്ല ഫുട്‌ബോൾ ഫാൻസിന്റെ മൊത്തം കരുതൽ സിനിമയ്ക്ക് കിട്ടും വിധത്തിൽ തയ്യാറെടുപ്പിലാണ് കാര്യങ്ങൾ മൊത്തത്തിൽ തന്നെയും ഒരുക്കൂട്ടിയിരിക്കുന്നത്. ബ്രസീൽ ഫാൻസിനും ജർമൻ ഫാൻസിനും പോർട്ടുഗൽ ഫാൻസിനും എല്ലാം രാജകീയമായ ട്രീറ്റ് ആണ്.

    ലൂക്കയായി മിന്നിക്കാന്‍ ടൊവിനോ തോമസ്! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ഉടന്‍ ലൂക്കയായി മിന്നിക്കാന്‍ ടൊവിനോ തോമസ്! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ഉടന്‍

    ചുരുക്കം: കാളിദാസന് ആദ്യമായൊരു സോളോഹിറ്റ്.. കാണികൾക്ക് പൈസാവസൂൽ... മൊത്തത്തിൽ എബവ് ആവറേജ് സിനിമ

    English summary
    Argentina Fans Kaattoorkadavu movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X