വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ? ആരാധകന് ബാബുരാജിന്റെ കിടിലന്‍ മറുപടി
മലയാളത്തിലെ ജനപ്രീയ നടന്മാരില്‍ ഒരാളാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് കോമഡി വേഷം ചെയ്ത് ഞെട്ടിച്ച താരമാണ്. ഇന്ന് ബാബുരാജിനെ നെഗറ്റീവ് റോളില്‍ പ്രതീക്ഷിക്കാന്‍ പോലും സാധിക്കില്ല. ഈയ്യടുത്തിറങ്ങിയ ജോജിയിലൂടെ ബാബുരാജ് കൈയ്യടി നേടിയിരുന്നു. ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ജോജിയിലെ ജോമോന്‍ ചേട്ടായി.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ബാബുരാജ്. താരത്തിന്റെ ചിത്രങ്ങളും വര്‍ക്ക് ഔട്ട് വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ബാബുരാജ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ ഒരു സെല്‍ഫിയാണ് ബാബുരാജ് പങ്കുവച്ചത്. പുറത്ത് മഴ പെയ്യുന്നു, അതിരാവിലെ. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്. എന്ന ക്യാപ്ഷനോടെയായിരുന്നു ബാബുരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തുകയായിരുന്നു.

രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. കമന്റുകള്‍ക്ക് ബാബുരാജ് മറുപടിയും നല്‍കുന്നുണ്ട്. ഹായ് ചോദിച്ച് വന്നവര്‍ക്കെല്ലാം താരം ഹായ് കൊടുക്കുന്നുണ്ട്. ഇതിനിടെ ഒരു വിരുതന്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ എന്ന് കമന്റ് ചെയ്തു. ഇതിനും ബാബുരാജ് മറുപടി നല്‍കി. ജവാനോ കിട്ടാനുണ്ടോ ഇപ്പോ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കൈയ്യടിക്കുകയാണ്. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്യരുതെന്ന് പറഞ്ഞെത്തുന്നവരോട് ഇല്ലെന്നും പോയി വന്നുവെന്നും ബാബുരാജ് അറിയിക്കുന്നുണ്ട്.
ഇതിനിടെ മദ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഒരാളെത്തി. നിങ്ങള്‍ നല്ലൊരു നടനാണെന്നും ഈ ലഹരി കാരണം ഒരു പാട് നല്ല നടന്മാരെ നമുക്ക് നഷ്ടമായെന്നും ഇതില്‍ നിന്നും ഒന്നും നേടുകയില്ല, എല്ലാം നഷ്ടപ്പെടുകയല്ലാതെ എന്നായിരുന്നു കമന്റ്. ഞാന്‍ കഴിക്കില്ലെന്നായിരുന്നു ഇയാള്‍ക്ക് ബാബുരാജ് മറുപടി നല്‍കിയത്. താരജാഡകളില്ലാത്ത നടനെന്നാണ് താരത്തിന്റെ മറുപടികളെ കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്നാ ഒരു ഫിഗറാണ്! ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്റെ ഗ്ലാമര്‍ അവതാരം
Recommended Video
ജോജിയാണ് ബാബുരാജ് അഭിനയിച്ച് പുറത്തിറങ്ങിയ അവാസന ചിത്രം. ഫഹദ് ഫാസില്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ദിലീഷ് പോത്തനായിരുന്നു. ചിത്രത്തില്‍ ബാബുരാജ് അഭിനയിച്ച ജോമോന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ജോജിയിലൂടെ മലയാളികളുടെ മനസിന്റെ മാനുവലിലേക്കാണ് ബാബുരാജ് എന്ന നടന്‍ ഒരിക്കല്‍ കൂടി കയറിപ്പറ്റിയിരിക്കുന്നത്.


Click it and Unblock the Notifications