പറയുന്നതിന്റെ അപ്പുറത്ത് മറ്റൊന്നും ചെയ്യാന്‍ പൃഥ്വി സമ്മതിക്കില്ല, ലാലേട്ടന് പോലും പറ്റിയിട്ടുണ്ടാകില്ല: ബൈജു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബൈജു. ബാലതാരമായി സിനിമയിലെത്തിയ ബൈജു ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ്. ഒരുപാട് വിജയ ചിത്രങ്ങളില്‍ നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തെ ബൈജുവിനും ഇന്ന് ഒരുപാട് ആരാധകരുണ്ട്. മറയില്ലാതെ എന്തും വെട്ടിതുറന്ന് സംസാരിക്കുന്ന സ്വഭാവമാണ് ബൈജുവിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നത്.

ചുമ്മാതല്ല ഇപ്പഴും ഇത്ര ഫിറ്റ്! മന്ദിര ബേദിയുടെ മോണിംഗ് വാക്ക്

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ബൈജുവുമണ്ടായിരുന്നു. ചിത്രത്തിലെ ഏറെ ചര്‍ച്ചയും മീമുമൊക്കെയായി മാറിയ രംഗങ്ങളിലൊന്നില്‍ ബൈജുവിന്റെ പ്രകടനവ് മികവ് ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. നടനില്‍ നിന്നും സംവിധായകനായി മാറിയ പൃഥ്വിരാജിനെ കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ ബൈജു മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിശദമായി വായിക്കാം.

 ചേട്ടാ അതു വേണ്ട

പൃഥ്വിരാജ് പറയുന്നതല്ലാതെ മറ്റൊന്നും കൈയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് ബൈജു പറയുന്നത്. താന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോഴെന്നും ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ നമുക്കൊന്നും തിരിച്ചു ചോദിക്കാന്‍ കഴിയില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വിരാജ് നിന്നിരുന്നതെന്നും ബൈജു പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

'ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,' ബൈജു പറയുന്നു.

പിന്നാലെ പോയിട്ടില്ല

അതേസമയം താന്‍ ചാന്‍സ് ചോദിച്ച് ആരുടേയും പിന്നാലെ പോയിട്ടില്ലെന്നും ബൈജു പറയുന്നു. ഇടിച്ചു കേറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു. എന്നാല്‍ ഒരിക്കല്‍ അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. അപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചു. നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്നായിരുന്നു പറഞ്ഞതെന്നും ബൈജു ഓര്‍ക്കുന്നു. അങ്ങനെയാണ് ബൈജു പുത്തന്‍ പണത്തിലെത്തുന്നത്. പിന്നീട് തനിക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചുവെന്നും ബൈജു പറയുന്നു.

നല്ല കഥാപാത്രം

ഇനി സിനിമകള്‍ വരുമ്പോള്‍ നല്ല കഥാപാത്രം ആണെങ്കില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂവെന്നും ബൈജു വ്യക്തമാക്കുന്നുണ്ട്. 1980കളുടെ തുടക്കം മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ബൈജു. ബാലതാരമായിട്ടായിരുന്നു തുടക്കം. കാര്യം നിസാരം, പൂച്ചക്കൊരു മൂക്കുത്തി. വന്നു കണ്ടു കീഴടക്കി, നിറക്കൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുടുംബപുരാണം, ദിനരാത്രങ്ങള്‍, കോട്ടയം കുഞ്ഞച്ചന്‍, മിമിക്‌സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ ഭായ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കമ്മീഷ്ണറിലെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

Recommended Video

താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam
മിന്നല്‍ മുരളി, ഹൃദയം


നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം ബൈജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മിന്നല്‍ മുരളി, ഹൃദയം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X