»   » സൗബിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. വല്ലാതെ സങ്കടമായി!

സൗബിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. വല്ലാതെ സങ്കടമായി!

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധായകന്‍, നടന്‍ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അടുത്തിടെ പുറത്തിറങ്ങുന്ന ചിത്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. അഭിനേതാവില്‍ നിന്നും സംവിധായകനായി മാറിയ സൗബിന്‍ സംവിാനം ചെയ്ത പറവ കണ്ടതിന് ശേഷമുള്ള അഭിപ്രായത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!

65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

ഇന്ത്യയ്ക്ക് പുറത്തും കേരളത്തിനകത്തുമായി നിരവധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും മട്ടാഞ്ചേരി എന്ന പ്രദേശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. മുഖം മൂടികളില്ലാതെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ചിത്രം കാരണമായെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പറവയ്ക്ക് അഭിനന്ദനവുമായി ബാലചന്ദ്രമേനോന്‍

ആരാധകരും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പടെ പറവ കാണുന്നവരെല്ലാം സൗബിനെ അഭിനന്ദിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രം കണ്ട ബാലചന്ദ്രമേനോന്‍ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചിട്ടുള്ളത്. മട്ടാഞ്ചേരിയെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ആരോഗ്യപരമായ മാറ്റം

ന്യൂജനറേഷന്‍ ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ അച്ഛനും അമ്മയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. കഥാപാത്രത്തിന്‍രെ ഉമ്മയും വാപ്പയുമൊന്നും കതകിന് അപ്പുറത്തല്ലെന്നും അദ്ദേഹം പറയുന്നു.

വാപ്പയുടെ മനസ്സ് നോവിച്ചാല്‍

വാപ്പയുടെ മനസ്സ് നോവിച്ചാല്‍ പ്രാക്കുണ്ടാകുമെന്ന് പറയുന്ന ദുല്‍ഖര്‍ കഥാപാത്രവുംവാപ്പയോട് അപമര്യാദയായി പെരുമാറുന്ന മകനോട് തട്ടിക്കയറുന്ന ഉമ്മയും ന്യൂ ജനറേഷന്‍ സിനിമയ്ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.

കുഞ്ഞു മിടുക്കന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍

ഇത്തരത്തിലുള്ള വിഷയം പ്രതിപാദിച്ച് മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ സത്യസന്ധത ഈ ചിത്രത്തിലൂടെ അനുഭവപ്പെടുന്നു. പ്രാവ് പയ്യന്‍മാരുടെ സൗഹൃദം ഏറം രസകരമാണ്. കുഞ്ഞു മിടുക്കന്‍മാരുടെ പ്രകടനം ഏറെ മികച്ചു നില്‍ക്കുന്നു.

സൗബിനെ എടുത്തിട്ട് പെരുമാറി

മുന്‍പ് കണ്ട ചിത്രങ്ങളിലൂടെയെല്ലാമായി സൗബിനെ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നു തോന്നു അവസാനം എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോള്‍ സങ്കടമായി. സംവിധായകനെ ബഹുമാനിക്കണം എന്ന മനസ്സിലിരിപ്പാണോ ഇതിന് കാരണമെന്ന് അറിയില്ല.

ഇനിയും പറന്നുയരട്ടെ

ഇത്തരത്തില്‍ ന്യൂജന്‍ അഭിനേതാക്കളില്‍ നിന്നായി ഇനിയും പറവകള്‍ പറന്നുയരട്ടെയെന്നും ബാലചന്ദ്രമേനോന്‍ കുറിച്ചിട്ടുണ്ട്. മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പറവ.

English summary
Balachandramenon's facebook post about Parava.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam