»   » ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയ ജിവിതത്തില്‍ പിന്നിട്ട വഴികളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി രംഗപ്രവേശം ചെയ്തത്. സിനിമയില്‍ തുടക്കം കുറിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ നക്ഷത്രപ്പിറവി പരിപാടിക്കിടയിലാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്.

നായികമാരെ കെട്ടിപ്പിടിക്കുമ്പോള്‍ അമാലിന്റെ ഭാവത്തെക്കുറിച്ച് ദുല്‍ഖര്‍.. പുരികം ചുളിയുമോ?

ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

ബഡായി ബംഗ്ലാവിന്‍റെ അവസാന ഭാഗം കണ്ടില്ലെങ്കില്‍ മുകേഷിന്‌ പരിഭവമെന്ന് മേതില്‍ ദേവിക!

സല്ലാപത്തിലെ രാധയാവുന്നതിന് വേണ്ടി അധികം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു. പിന്നീട് ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി ലോഹിതാദാസിനെ കണ്ടപ്പോഴാണ് രാധയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. തുടക്കത്തില്‍ കഷ്ടപ്പെട്ടിരുന്നുവെങ്കിലും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ച ഒരേ ഒരു മലയാള താരം കൂടിയാണ് മഞ്ജു വാര്യര്‍.

ലോഹിതദാസ് തൃപ്തനായിരുന്നു

സല്ലാപത്തിന്റെ തിരക്കഥാകൃത്തായ ലോഹിതദാസ് മഞ്ജു വാര്യരുടെ പ്രകടനത്തില്‍ തീര്‍ത്തും തൃപ്തനായിരുന്നു. പറഞ്ഞതിനും അപ്പുറത്തേക്ക് തന്നാല്‍ക്കഴിയാവുന്ന വിധത്തില്‍ ആ കഥാപാത്രത്തെ മനോഹരമാക്കാന്‍ മഞ്ജുവിന് കഴഞ്ഞിരുന്നുെവന്ന് ലോഹിതദാസിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു.

നാടന്‍ പെണ്‍കുട്ടിയായി തുടക്കമിട്ടു

പതിവു നായികാ സങ്കല്‍പ്പങ്ങളെപ്പോലെ നാടന്‍ പെണ്‍കുട്ടിയെ തേടിയുള്ള അലച്ചിലായിരുന്നു സംവിധായകനും സംഘവും. ഈ അന്വേഷണമാണ് മഞ്ജു വാര്യരിലേക്കെത്തിയത്. മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെയായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്.

കഥാപാത്രത്തെ അവിസമരണീയമാക്കി

മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് സല്ലാപം. നായികയായി എത്തുന്ന ആദ്യ ചിത്രമായിട്ടു കൂടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞു. സല്ലാപത്തിലെ രാധയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

സംവിധായകന്‍ പറഞ്ഞത് പോലെ ചെയ്തു

സംവിധായകന്‍ പറയുന്നത് പോലെ ചെയ്യുകയായിരുന്നു താനെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അഭിനയത്തെക്കുറിച്ച് കൃത്യമായ ധാരണയൊന്നും അന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

തിരുത്ത് വരുത്തി

അഭിനയത്തെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തതിനാല്‍ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ് തരുന്നത് പോലെ ചെയ്യുകയായിരുന്നു. ഇടയ്ക്ക് തിരുത്ത് വരുത്തി ചെയ്യാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചുവെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

ലൊക്കേഷനില്‍ സാധാരണക്കാരി

യുവജനോത്സവത്തിലെ താരമാണെന്നോ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞതിന്‍റെ ജാഡയൊന്നും അന്ന് മഞ്ജുവിനുണ്ടായിരുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. കലാകാരി ഇമേജയൊന്നുമില്ലാതെ സാധാരണക്കാരിയായാണ് മഞ്ജു വാര്യര്‍ പെരുമാറിയിരുന്നത്.

ആദ്യത്തെ രംഗം

അമ്പലത്തില്‍ പോവുന്നതിനിടയില്‍ കലാഭവന്‍ മണിയെ കണ്ട് തിരിഞ്ഞു നടക്കുന്ന രാധയുടെ രംഗമാണ് ആദ്യം ചിത്രീകരിച്ചത്. പിന്നാലെ വരുന്ന ബിന്ദു പണിക്കര്‍ കാര്യം തിരക്കുകയും ഇവര്‍ ഒരുമിച്ച് ഇടവഴിയിലൂടെ നടന്നു നീങ്ങുന്നതുമായ രംഗമായിരുന്നു അതെന്ന് സംവിധായകന്‍ പറയുന്നു.

രാധയുടെ കരച്ചില്‍

തിരക്കഥയില്‍ 17 ഓളം സ്ഥലത്ത് രാധ കരയുന്നുണ്ടായിരുന്നു. അതത് സന്ദര്‍ഭങ്ങളില്‍ കരച്ചിലില്‍ മാറ്റം വരുന്നുണ്ട്. ഇത്തരം രംഗങ്ങളില്‍ തന്റേതായ ഇംപ്രവൈസേഷന്‍ നടത്തിയിരുന്നു താരമെന്നും സംവിധായകന്‍ ഓര്‍ക്കുന്നു.

സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം റിലീസ്

മോഹന്‍ലാല്‍ ചിത്രം കാലാപാനി, മമ്മൂട്ടി നായകനായെത്തിയ ഹിറ്റലര്‍, അരവിന്ദ് സ്വാമി ചിത്രം ദേവരാഗം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സല്ലാപം റിലീസ് ചെയ്തത്. തുടക്കത്തില്‍ മൃദു സമീപനമായിരുന്നുവെങ്കിലും പിന്നീട് ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം തന്നെ മാറുകയായിരുന്നു. ജനങ്ങള്‍ ആ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

സുരേഷ് ഗോപി പറഞ്ഞത്

സെന്‍സറിങ്ങിന് കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപി കുടുംബസമേതം സല്ലാപം കണ്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയായിരുന്നു താനെന്ന് സംവിധായകന്‍ പറയുന്നു. ഈ സിനിമ ഓടുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് തോന്നിയോ?

സല്ലാപത്തില്‍ രാധയ്ക്ക് വേണ്ടി ശ്രീജയാണ് ശബ്ദം നല്‍കിയത്. ചിരിയും കുറുമ്പും കരച്ചിലുമൊക്കെ അസാധ്യമായി ചെയ്തത് അവരാണ്. താന്‍ ചെയ്തിരുന്നുെവങ്കില്‍ ഇത്ര മനോഹരമായേക്കില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.

English summary
Manju Warrier remembering about Sallapam ..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam