വീഡിയോ എടുത്ത ആരാധകനെ തല്ലി ബാലകൃഷ്ണ; തൊട്ടത് അഭിമാനമെന്ന് ആരാധകന്‍
നിരവധി ഹിറ്റുകള്‍ സ്വന്തമായിട്ടുള്ള നടനാണ് തെലുങ്ക് സിനിമാതാരം ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്നു വിളിക്കുന്ന താരത്തിന്റെ സിനിമകള്‍ കേരളത്തിലും ശ്രദ്ധ നേടാറുണ്ട്. സിനിമയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ജീവിതം പക്ഷെ മിക്കപ്പോഴും വിവാദങ്ങളുടെ നിഴലിലായിരുന്നു. മിക്കപ്പോഴും മോശം പെരുമാറ്റത്തിന്റെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയാറുള്ളത്.
ഇപ്പോഴിതാ ബാലയ്യ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തന്റെ ആരാധകനെ തല്ലിയതാണ് പുതിയ വിവാദം. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിലായിരുന്നു സംഭവം. ഇവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഇതിനിടെ ആരാധകരില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ പകര്‍ത്തുകയായിരുന്നു.

വീഡിയോ പകര്‍ത്തിയതില്‍ ക്ഷുഭിതനായ ബാലകൃഷ്ണ ആരാധകന്റെ കരണത്തടിക്കുകയും വഴക്കു പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവം ചര്‍ച്ചയായതോടെ അടികൊണ്ട യുവാവ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം തന്നെ തൊട്ടതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നായിരുന്നു ആരാധകന്‍ പറഞ്ഞത്.
'ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്.
മുമ്പും സമാനമായ രീതിയില്‍ വിവാദത്തില്‍ ചാടിയിരുന്നു തെലുങ്ക് സിനിമയുടെ ബാലയ്യ. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയതും അങ്കിള്‍ എന്നു വിളിച്ച യുവ നടനോട് മോശമായി പെരുമാറിയുമെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. 1974ല്‍ സിനിമയിലെത്തിയ ബാലകൃഷ്ണ വര്‍ഷങ്ങളായി തെലുങ്ക് സിനിമയിലെ മുന്‍നിര നായകനാണ്.
എന്‍ടിആര്‍ പരമ്പരകളും റൂളറുമാണ് ബാലകൃഷ്ണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നര്‍ത്തനസാലയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications