സൂപ്പര്‍സ്റ്റാറുകളെ വെട്ടിച്ച് യുവതാരങ്ങള്‍ മുന്നില്‍
സൂപ്പര്‍സ്റ്റാറുകളുടെ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും വേലിയേറ്റത്തില്‍ നില്‍ക്കുമ്പോള്‍ യുവവതാരങ്ങള്‍ തങ്ങളുടെ സീറ്റുറപ്പിച്ചു. നായകന്മാരുടെ കാര്യം മാത്രമല്ല. എബ്രിഡ് ഷൈന്‍, അല്‍ഫോണ്‍സ് പുത്രന്‍, ജൂഡ് ആന്റണി ജോസഫ് അങ്ങനെയുള്ള ചെറുപ്പാക്കാര്‍ പുതിയ പുതിയ പരീക്ഷണങ്ങളുമായി സംവിധാന രംഗത്തെത്തി. നിവിന്‍ പോളിയെ നായകനാക്കി എബ്രഡിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ലൂടെയാണ് മലയാളത്തില്‍ ഈ വര്‍ഷം ഒരു ഹിറ്റ് പിറക്കുന്നത്.
പിന്നീട് നിവിന്റെ കാലമായിരുന്നു. ഈ വര്‍ഷം റിലീസായ, നിവിന്‍ അഭിനയിച്ചിട്ടുള്ള ബാംഗ്ലൂര്‍ ഡെയ്‌സ്, ഓശാന്തി ഓശാന, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടി. നിവിന്‍ മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലിനും ഉണ്ണി മുകുന്ദനുമൊക്കെ ഈ വര്‍ഷം ഓര്‍ത്ത് വയ്ക്കാനുള്ള വകയുണ്ട്. യുവതാരങ്ങളെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സും ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനും ഈ തലമുറയ്ക്ക് വേണ്ടിയായിരുന്നു.

സപ്തമ ശ്രീ തസ്‌കര, സെവന്‍ത് ഡേ, കാവ്യതലൈവന്‍(തമിഴ്) എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിയും മികച്ചു നിന്നു. ബാംഗ്ലൂര്‍ ഡെയ്‌സും ഇയ്യോബിന്റെ പുസ്തകവുമാണ് ഫഹദിന് തുണ. വിക്രമാദിത്യന്‍, ഞാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളുമായി ദുല്‍ഖറുമുണ്ട്. ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നടന്മാര്‍ ശരാശരിയില്‍ ഒതുങ്ങി നിന്നപ്പോള്‍ അപ്പോത്തിക്കരി, ഈയ്യോബിന്റെ പുസ്തകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നി ചിത്രങ്ങളിലൂടെ ജയസൂര്യ വ്യത്യസ്തനായി നിന്നു.
അപ്പോത്തിക്കരിയിലൂടെയും ഡോള്‍ഫിന്‍ ബാറിലൂടെയും സുരേഷ് ഗോപിയ ചാര്‍ട്ട് ഉയര്‍ത്തിയപ്പോള്‍ ജയറാമും ശരാശരി വിജയത്തില്‍ നിന്നു. അതിനിടയില്‍ വെള്ളിമൂങ്ങ, ഇതിഹാസ, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളിലൂടെ കുറച്ച് ചെറുപ്പക്കാര്‍ പരീക്ഷണവുമായി എത്തി. ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങയും അനുശ്രീയും ഷൈന്‍ ടോം ചാക്കോയും മുഖ്യതാരങ്ങളായെത്തിയ ഇതിഹാസയും വലിയ വിജയമാണ് നേടിയത്.


Click it and Unblock the Notifications