twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    By Aswathi
    |

    ന്യൂ ഇയര്‍ മുതല്‍, വിഷു ഓണം, റംസാന്‍, ദീപാവലി തുടങ്ങി എല്ലാ ആഘോഷങ്ങളും മലയാള സിനിമ ആഘോഷമാക്കി. ക്രിസ്തുമസിന് തയ്യാറായി ഒത്തിരി ചിത്രങ്ങള്‍ ഇനിയും തയ്യാറായി നില്‍ക്കുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ നിറഞ്ഞോടി.

    വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    ഇതില്‍ നിന്നൊക്കെ മികച്ച കുറച്ച് ചിത്രങ്ങള്‍ കണ്ടെത്തുക പാടാണ്. എങ്കിലും ഈ വര്‍ഷത്തെ മികച്ച ചിത്രം ഏതെന്ന് ചോദിക്കുമ്പോള്‍ പരിഗണിക്കാവുന്ന കുറച്ച് ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. നിങ്ങള്‍ക്ക് പറയാം, ഏതാണ് ഈ വര്‍ഷത്തെ മികച്ചതെന്ന്...

    1983 തുടങ്ങാം

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    നിവിന്‍ പോളി നായകനായ 1983, ഒരു കാലത്തെ ക്രിക്കറ്റിന്റെ കാന്‍വാസില്‍ വരയ്ക്കുകയായിരുന്നു. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ സംവിധാന മികവ്.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, പാര്‍വ്വതി, നിത്യ മേനോന്‍ തുടങ്ങിയ യുവതാരങ്ങളെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് ഈ വര്‍ഷത്തെ ഹിറ്റ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്.

    ഓം ശാന്തി ഓശാന

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    ഒരു പെണ്‍കുട്ടിയുടെ പ്രണയം പറഞ്ഞതിലൂടെയാണ് ഓം ശാന്തി ഓശാന വ്യത്യസ്തമായത്. നസ്‌റിയ നസീമും നിവിന്‍ പോളിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഈ വര്‍ഷത്തെ മികച്ച കുടുംബ ചിത്രത്തിനുള്ള ഏഷ്യ വിഷന്‍ പുരസ്‌കാരം നേടിക്കഴിഞ്ഞു.

    ഹൗ ഓള്‍ഡ് ആര്‍ യു

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരികെ വന്ന് അഭിനയിച്ച ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. ബോബി സഞ്ജയ് ടീമിന്റെ മികച്ച തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും തന്നെയാണ് പ്രധാനം.

    മുന്നറിയിപ്പ്

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    മലയാളികള്‍ക്ക് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരുന്നു ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്. മമ്മൂട്ടി സികെ രാഘവനായി തകര്‍ത്തഭിനയിച്ച ചിത്രം

    അപ്പോത്തിക്കരി

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി അഭിനയ മികവ് കൊണ്ടും കാലികപ്രസ്‌കതിയുള്ള വിഷയം എന്നതുകൊണ്ടും ശ്രദ്ധനേടിയ ചിത്രമാണ്.

    സ്വപാനം

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    വാണിജ്യ വിജയം നേടിയില്ലെങ്കിലും ജയറാം എന്ന നടന്റെ മികച്ച പ്രകടനമായിരുന്നു ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തിലേത്.

    ഇയ്യോബിന്റെ പുസ്തകം

    ഈ വര്‍ഷത്തെ മികച്ച ചിത്രം ഏത്??

    അമല്‍ നീരദ് സംവിധാനം ചെയ്ത ഈയ്യോബിന്റെ പുസ്തകം എന്ത്‌കൊണ്ടും വ്യത്യസ്തതയില്‍ ഇടം നേടുന്നു. കഥയും പശ്ചാത്തലവുമെല്ലാം പുതുമയുള്ളത്. ഓരോരുത്തരുടെ അഭിനയവും മികച്ചുനില്‍ക്കുന്നതാണ്.

    <strong>മോഹന്‍ലലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്‍ന്നു</strong>മോഹന്‍ലലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്‍ന്നു

    English summary
    2014 is coming to an end and it is the time to choose the best of the year. When it comes to Malayalam movies, 2014 was not a fruitful year and the industry has not been able to repeat the success of last year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X