96ന്റെ കന്നഡ പതിപ്പില്‍ തൃഷയുടെ റോളില്‍ ഭാവന! സിനിമ പ്രഖ്യാപിച്ചു! മക്കള്‍സെല്‍വനായി സൂപ്പര്‍താരം

By Prashant V R

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 അടുത്തിടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമകളിലൊന്നായിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമ ബോക്‌സ് ഓഫീസില്‍നിന്നും മികച്ച കളക്ഷനും സ്വന്തമാക്കിയിരുന്നു. സേതുപതിയുടെയും തൃഷയുടെയും പ്രകടനത്തിനൊപ്പം ഇവരുടെ കൗമാരകാലം അവതരിപ്പിച്ചവരും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്.

bhavana-vijay sethupathi-trisha

തമിഴില്‍ വന്‍വിജയമായ 96 ഇനി കന്നഡത്തിലേക്കും എത്തുകയാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിന് 99 എന്നാണ് പേരിട്ടിരിക്കുന്നത്. കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. വിജയ് സേതുപതിയുടെ വേഷം ഗണേഷ് അവതരിപ്പിക്കുമ്പോള്‍ തൃഷയുടെ റോള്‍ ഭാവന അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. വിവാഹ ശേഷം കന്നഡത്തിലായിരുന്നു നടി സജീവമായിരുന്നത്.

റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രീതം ഗബ്ബിയാണ് 96ന്റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. അര്‍ജുന്‍ ജന്യ പാട്ടുകള്‍ ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് റായ് പതാജേ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമ റിലീസിനെത്തുമെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X