For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലീന പടിക്കല്‍ വിവാഹിതയായി; വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ എലീന ഇനി രോഹിത്തിന് സ്വന്തം, ചിത്രങ്ങൾ കാണാം

  |

  ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും രോഹിത്തും തമ്മിലുള്ള വിവാഹം കോഴിക്കോട് വെച്ചാണ് നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖത്തിലൂടെ എലീന വ്യക്തമാക്കിയിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടത്തിയിരിക്കുന്നത്.

  വൈകുന്നേരത്തെ റിസപ്ഷന് ക്രിസ്ത്യന്‍ ബ്രൈഡിന്റെ ലുക്കിലായിരിക്കും എലീന എത്തുക. താലിക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്. ഒപ്പം വേദിയിലേക്കുള്ള എലീനയുടെ എന്‍ട്രിയും വിവാഹത്തിനുടുത്ത വസ്ത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉള്ളതിനെ കുറിച്ചും വായിച്ചറിയാം...

  ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് എലീന പടിക്കല്‍ പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. നിരവധി തവണ കാമുകനായ രോഹിത്തിനെ കുറിച്ച് എലീന തുറന്ന് സംസാരിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും. ഒളിച്ചോടി പോയി കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് വീട്ടുകാരുടെ സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുകുടുംബാംഗങ്ങളും വിവാവഹത്തിന് സമ്മതം മൂളുന്നത്.

  വീട്ടില്‍ നിന്ന് സമ്മതം കിട്ടിയതോടെ തിരുവനന്തപുരത്ത് വെച്ച് വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തി. ആഗസ്റ്റില്‍ വിവാഹം നടത്താനും തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എലീനയുടെ പ്രണയം സഫലമായിരിക്കുന്നത്. രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയതിനാല്‍ രണ്ടാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രധാന്യം കൊടുത്തായിരിക്കും വിവാഹമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമാണ് എലീന പ്ലാന്‍ ചെയ്തിരുന്നത്.

  സീരിയല്‍ നടി മൃദുല വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തതിന് സമാനമായിട്ടുള്ള തീം ആയിരുന്നു എലീനയും കണ്ടെത്തിയത്.ട ിപ്പിക്കല്‍ ഹിന്ദു വെഡിങ് സാരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. വിവാഹസാരിയ്‌ക്കൊപ്പം ധരിച്ച ബ്ലൗസില്‍ വരനെയും വധുവിനെയും വിവാഹത്തിലേക്ക് കൊണ്ട് വരുന്നതാണ് ചെയ്തിരിക്കുന്നത്. വരന്‍ കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ട് വരുന്ന ചിത്രങ്ങളാണ് നല്‍കിയത്. മാത്രമല്ല തന്റെ അപ്പന്റെയും അമ്മയുടെയും പേര് കൂടി അതിലെഴുതണമെന്നുള്ള ആഗ്രഹവും താരം സൂചിപ്പിച്ചിരുന്നു.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും- വായിക്കാം

  കാഞ്ചീപുരത്ത് ബ്യൂട്ടിക് നടത്തുന്ന ആര്യ നായര്‍ എന്ന സുഹൃത്തായിരുന്നു എലീനയുടെ വിവാഹ സാരി ഒരുക്കി കൊടുത്തത്. സാരിയില്‍ അപ്പനും അമ്മയും ചേര്‍ന്നൊരു ആശംസ കൂടി എഴുതിയിട്ടുണ്ടാവും എന്ന സര്‍പ്രൈസ് കൂടി മുന്‍പ് എലീന സൂചിപ്പിച്ചിരുന്നു. എന്തായാലും വിവാഹത്തിന് പിന്നാലെ ക്രിസ്ത്യന്‍ വധുവായി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമാ-ടെലിവിഷന്‍ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളും എലീനയ്ക്കും രോഹിത്തിനും ആശംസകള്‍ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ്.

  എലീനയുടെ കല്യാണ സാരിയുടെ രഹസ്യം താരം പറയുന്നു

  വിവാഹത്തെ കുറിച്ച് എലീന ആഗ്രഹിച്ചത് പോലെയായിരുന്നു കാര്യങ്ങളെല്ലാം എത്തിയത്. ആഗസ്റ്റ് മുപ്പതിനാണ് കല്യാണെങ്കിലും ഇരുപത്തിയാറിന് തന്നെ കുടുംബത്തോടൊപ്പം എലീന കോഴിക്കോട് എത്തി. ഹല്‍ദി, മെഹന്തി, ബ്രൈഡല്‍ ഷവര്‍, മധുരംവെപ്പ് തുടങ്ങി എല്ലാവിധ ചടങ്ങുകള്‍ക്കും ഒടുവിലാണ് വിവാഹം കഴിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടി നില്‍ക്കുന്ന സമയം കൂടി ആയതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിലേക്ക് എത്തുകയുള്ളു.

  പൃഥ്വിരാജ് പറഞ്ഞത് ഒരു തരത്തില്‍ മാപ്പ് അല്ലേ? അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറഞ്ഞ് വിനയന്‍- വായിക്കാം

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikkal And Rohit Marriage Stills Are Out, Couple Look Made For Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X