ഇനിയും നേടാത്ത ആ വലിയ സ്വപ്നം! ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി ആര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കുമെല്ലാം സുപരിചിതയാണ് ആര്യ. അവതാരകയായും ആര്യ കൈയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എന്നാല്‍ ഷോ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയിലൂം ആര്യ സജീവമാണ്.

ചുവപ്പ് സാരിയില്‍ റെഡ് ഹോട്ടായി സാക്ഷി; ചിത്രങ്ങള്‍

പലപ്പോഴായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആര്യ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആര്യ നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. തന്റെ സ്വപ്നത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാമാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്. താരത്തിന്റെ മറുപടികള്‍ വായിക്കാം.

വലിയ സ്വപ്‌നം

ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്‌നം എന്താണ് എന്നായിരുന്നു ഒരു ചോദ്യം. ഇതിന് ആര്യ നല്‍കിയ മറുപടിയാകട്ടെ, സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം എന്നായിരുന്നു. ഒരുനാള്‍ താന്‍ അത് നേടുമെന്നും ആര്യ പ്രതീക്ഷ പങ്കുവച്ചു. നിങ്ങളുടെ ജീവിതകഥ പറയാന്‍ ആരെയെങ്കിലും തിരഞ്ഞെടുത്താല്‍ അതാരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുണ്‍, സനിദ സിദ്ധാര്‍ത്ഥ്, വരുണ്‍ സോമരാജന്‍ എന്നായിരുന്നു ആര്യ നല്‍കിയ മറുപടി.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമായൊരു ഇടം സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതേതായിരിക്കും എന്നായിരുന്നു അടുത്തൊരു ചോദ്യം. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണിലേക്കും വേണമെങ്കില്‍ പോകാമെന്നായിരുന്നു ആര്യ നല്‍കിയ ഉത്തരം. സ്ഥലത്തേക്കാള്‍ കൂടെയുള്ളവരാണ് പ്രധാനം എന്നും ആര്യ പറഞ്ഞു. നിങ്ങളൊരാളെ എങ്ങനെയാണ് വിധിക്കുക എന്നതായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. താനാരേയും ജഡ്ജ് ചെയ്യാറില്ലെന്നായിരുന്നു ഇതിന് ആര്യ നല്‍കിയ മറുപടി.

മറ്റുള്ളവരെ ജഡ്ജ് ചെയ്യണമെങ്കില്‍ താന്‍ ആദ്യം പെര്‍ഫെക്ട് ആയിരിക്കണമെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും ആര്യ പറയുന്നു. അല്ലാത്തപക്ഷം മറ്റൊരാളെ ജഡ്ജ് ചെയ്യാനുള്ള അവകാശം തനിക്കില്ലെന്നും ആര്യ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ അശ്ലീല പരാമര്‍ശവുമായും ചിലര്‍ രംഗത്ത് എത്തി. ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ ആ ചോദ്യത്തിന്റെ മുനയൊടിക്കുന്ന മറുപടിയായിരുന്നു ആര്യ നല്‍കിയത്.

അമ്മയുടേതിനേക്കാള്‍ ചെറുത്


തനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്റ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. ഒരു കാലകാരിയേയും കലാകാരനേയും സംബന്ധിച്ച് ഒരു സാച്യുറേഷന്‍ പോയന്റിന് അപ്പുറത്ത് ഉയരാന്‍ വിമര്‍ശകര്‍ അത്യാവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. നീണ്ടൊരു മറുപടിയായിരുന്നു ഇതിന് ആര്യ നല്‍കിയത്.

Recommended Video

ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam
ഹേറ്റേഴ്‌സ്

ആരാണ് നിങ്ങളെ ഒരു സാച്യുറേഷന്‍ പോയന്റിലേക്ക് എത്തിക്കുന്നത്. നിങ്ങളെ ജനങ്ങള്‍ സ്‌നേഹിക്കുന്നത് അവസാനിക്കുമ്പോഴാണ് നിങ്ങളൊരു സാച്യുറേഷന്‍ പോയന്റിലെത്തുന്നത്. പിന്നെ എങ്ങനെയാണ് ഹേറ്റേഴ്‌സ് നിങ്ങളെ വളരാന്‍ സഹായിക്കുമെന്ന് പറയാനാവുക. ഒരു കാരണവശാലും ആര്‍ക്കും ഹേറ്റേഴ്‌സിനെ ആവശ്യമില്ല. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പലരും ക്രൂരമായി പെരുമാറാറുണ്ട്. അതുകൊണ്ട് ഇന്ന് നെഗറ്റീവ് പബ്ലിസിറ്റിയും ഒരു കാര്യമാണ് എന്നായിരുന്നു ആര്യയുടെ മറുപടി.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X