ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണോ ഈ വിമര്‍ശനം! വൈറലാവുന്ന സ്‌ക്രീന്‍ഷോട്ടിനെ പറ്റി ദിയ സന
മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയുടെ ഒരു അഭിമുഖം കഴിഞ്ഞദിവസം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി ദിയ സന സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടതായി വന്നു. വളരെ മോശമായ രീതിയിലുള്ള പ്രതികരണങ്ങളാണ് ദിയയ്ക്ക് നേരിടേണ്ടതായി വന്നത്.
സൈബറിടത്ത് എനിക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാനുള്ള സ്വതന്ത്രമുണ്ട്. അതുപോലെ എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ദിയ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് താരം ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ കാരണത്താലാണ് താന്‍ വിമര്‍ശിക്കപ്പെടുന്നതെന്ന തരത്തില്‍ പ്രചരണം ഉണ്ടായതിനെ പറ്റിയാണ് ദിയ പറയുന്നത്.

'പ്രിയപ്പെട്ട സുഹൃത്തുക്കളോട്.. വസ്തുതകള്‍ അല്ലാതെ എനിക്കെതിരെ ഞാന്‍ കൊടുത്ത കേസുകളുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന അനാവശ്യ ന്യൂസുകള്‍ക്കെതിരെയും എനിക്കെതിരെ പ്രചരിപ്പിച മത വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടിനെതിരെയും എന്നെ മെന്‍ഷന്‍ ചെയ്ത് പബ്ലിക്കില്‍ ഈ സ്‌ക്രീന്‌ഷോട്ട് വച്ച് പോസ്റ്റിട്ട 8 ഐഡികള്‍ക്കെതിരെയും ഞാന്‍ പോലീസില്‍ ഇന്നലെ പരാതിപ്പെട്ടിട്ടുണ്ട്.
സൈബറിടത്ത് എനിക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാനുള്ള സ്വതന്ത്രമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെ എല്ലാവര്‍ക്കുമുണ്ട്. അഭിപ്രായം പറയുന്നതിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എനിക്ക് അതിനൊന്നും ഒരു പ്രശ്‌നവും ഇല്ല.
പക്ഷെ ആവശ്യമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുടുംബത്തെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ട് എന്നുള്ളത് വളരെ വിഷമമുള്ള കാര്യമാണ്. അത് അഭിപ്രായത്തിലൊക്കെ അപ്പുറത്തേക്ക് പലപ്പോഴും എന്നെ വിമര്‍ശിക്കുന്നവരുടെ കൈ വിട്ടുപോകുന്നു.

അതുകൊണ്ട് തന്നെ ഞാന്‍ എനിക്കെതിരെ വന്ന സ്‌ക്രീന്‍ഷോട്ട് തമാശയാണ് എന്നാണ് ആദ്യം കരുതിയത്. പിന്നീട് ആണ് ബിഗ് ബോസ് ജാസ്മിന്‍ എന്ന മത്സരാര്‍ഥിയെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ആണ് ഇങ്ങനത്തെ അനാവശ്യമായ ഒരു കമന്റ് എവിടെയോ ഒരാള്‍ ഇടുകയും അത് സ്‌ക്രീന്‍ഷോട്ട് ആയി പുറത്ത് വരുകയും ചെയ്തിരിക്കുന്നത്.
നമ്മള്‍ ചെയ്യുന്ന വിഷയത്തിന്റെ വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിജീവിതത്തില്‍ ഇങ്ങനെ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം..' എന്നും പറഞ്ഞാണ് ദിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുന്‍പ് പലപ്പോഴും വ്യാപകമായി വിമര്‍ശിക്കപ്പെടാറുള്ള താരമാണ് ദിയ സന. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് ദിയ സന കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. ഇടയ്ക്ക് ചെറിയ റോളുകളില്‍ സിനിമയിലും അഭിനയിച്ചിരുന്നു. പല വിഷയങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താറുള്ള ദിയ അതിന്റെ പേരിലാണ് പലപ്പോഴും പരിഹസിക്കപ്പെടാറുള്ളത്.
അതേ സമയം തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനമെന്നും ദിയ പറഞ്ഞിരുന്നു.


Click it and Unblock the Notifications











