biju menon: മഴയത്ത് ചായ കുടിച്ച് കലിപ്പ് ലുക്കിൽ ബിജു മേനോൻ!! ഇത് പടയോട്ടത്തിനുള്ള പുറപ്പാടാണോ..
ചെങ്കര രാഘുവെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൻ ബിജു മേനോൻ അവതരിപ്പിക്കുന്നത്.
ബിജുമേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിരിപ്പിക്കുന്ന പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത് ഒരു പുതിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബിജുമേനോൻ തന്നെയാണ് പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹീമാണ് ചിത്രത്തിന്റെ സംവിധായകൻ. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് വീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്.

ചെങ്കര രാഘുവെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൻ ബിജു മേനോൻ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടയ്ക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും. യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളും ലക്ഷ്യത്തിലെത്തിച്ചേർന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള കുടുംബ ചിത്രമാണിത്.
ടൊവിനോയുടെ ഈസ്റ്റർ ആശംസ കലക്കി!! ആവേശത്തിൽ ആരാധകർ
ഇതിനു മുൻപ് കോട്ടയം, പാലക്കാട്, തൃശ്ശൂർ എന്നിവടങ്ങളിലെ പ്രദേശിയ ഭാഷ സംസാരിച്ച കയ്യടി നേടിയ താരമാണ് ബിജു മേനോൻ. പടയോട്ടത്തിൽ തിരുവനന്തപുരം ശൈലിയിലായിരിക്കും താരം സംസാരിക്കുക. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം ജൂണിലായിരിക്കും തിയേറ്ററുകളിൽ എത്തുക.
( ബിജു മേനോൻ ഫേസ്ബുക്ക് പേസ്റ്റ്)


Click it and Unblock the Notifications











