ബിലാത്തികുഴല്‍ മൂവി സെയിന്റ്സ് ഒ.ടി.ടിയില്‍
വിനു കോളിച്ചാലിന് നിരവധി അവാര്‍ഡുകള്‍ നേടികൊടുത്ത 'ബിലാത്തികുഴല്‍ 'എന്ന സിനിമ മൂവിസെയിന്റ്സ് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തു. 2018 ലെ ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള സിനിമക്കുള്ള സ്പെഷ്യല്‍ അവാര്‍ഡായ കെ.ആര്‍ മോഹനന്‍ അവാര്‍ഡ്, 2018 ല്‍ എഫ്.എഫ്.എസ്.ഐ ഫെസ്റ്റിവലില്‍ ബെസ്റ്റ് മലയാളം സിനിമക്കുള്ള ജോണ്‍ എബ്രഹാം അവാര്‍ഡ്, കൂടാതെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍, എന്‍.എഫ്.ഡി.സി ഫിലിം ബസാര്‍, കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ സിനിമയാണ് വിനു കോളിച്ചാല്‍ തിരക്കഥയും സംവിധാനവും ചെയ്ത 'ബിലാത്തികുഴല്‍'.

കാസര്‍കോട് നിന്ന് നിരവധി സിനിമകള്‍ ഇതിന് മുന്‍പ് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും തനി കാസര്‍കോടിന്റ ഭൂപ്രകൃതിയും സംസ്‌കാരവും ഭക്ഷണരീതികളും ബിലാത്തികുഴലില്‍ കാണാന്‍ പറ്റും. വി.ജെ സിനിമാസിന്റെ ബാനറില്‍ ജോസഫ് എബ്രഹാം ആണ് ചിത്രം നിര്‍മ്മിച്ചത്. സിനിമോട്ടഗ്രാഫ്രി രാം രാഘവ്. എഡിറ്റിംഗ് ഷിജു നൊസ്റ്റാള്‍ജിയ. കാസ്റ്റിംഗ്: ബാലേട്ടന്‍ കാടകം, കെ.പി.എ.സി ഹരിദാസ് കുണ്ടംകുഴി, സഞ്ജയ്, അനീഷ് കുറ്റിക്കോല്‍, തമ്പായിയമ്മ മോനാച്ച.


Click it and Unblock the Notifications











