എന്തൊരു പ്രകടനമായിരുന്നു സര്‍ എന്ന് രാജ്കുമാര്‍ റാവു; നായാട്ടിന് കിട്ടിയ ആദ്യത്തെ അവാര്‍ഡെന്ന് ജോജു
ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.
ബോളിവുഡിന്റെ സ്‌റ്റൈല്‍ ക്വീന്‍; നുഷ്‌റത് ഭറുച്ചയുടെ ഹോട്ട് ചിത്രങ്ങള്‍
ചിത്രത്തില്‍ ജോജുവിന്റേയും കുഞ്ചാക്കോ ബോബന്റേയും നിമിഷയുടേയും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു അവതരിപ്പിച്ച പൊലിസ് കഥാപാത്രം ഒരു വിങ്ങലായി മനസില്‍ അവശേഷിക്കുന്നതായാണ് പ്രേക്ഷകര്‍ പറയുന്നത്. താരത്തിന്റെ ഗംഭീര പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അപ്രതീക്ഷിതമായി ജോജുവിനൊരു അഭിനന്ദന സന്ദേശം എത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ ജോജുവിന്റേയും കുഞ്ചാക്കോ ബോബന്റേയും നിമിഷയുടേയും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു അവതരിപ്പിച്ച പൊലിസ് കഥാപാത്രം ഒരു വിങ്ങലായി മനസില്‍ അവശേഷിക്കുന്നതായാണ് പ്രേക്ഷകര്‍ പറയുന്നത്. താരത്തിന്റെ ഗംഭീര പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അപ്രതീക്ഷിതമായി ജോജുവിനൊരു അഭിനന്ദന സന്ദേശം എത്തിയിരിക്കുകയാണ്.

എന്തൊരു ഗംഭീര പ്രകടനമാണ് സർ. സിനിമയും ഒരുപാട് ഇഷ്ടമായി. നിങ്ങള്‍ കൂടുതല്‍ ശക്തി നേരുന്നു. ഇതുപോലെയുള്ള ഗംഭീര പ്രകടനങ്ങളിലൂടെ ഞങ്ങളെ തുടര്‍ന്നും ഇതുപോലെ പ്രചോദിപ്പിക്കണം സര്‍. എന്നായിരുന്നു രാജ്കുമാര്‍ റാവു ജോജുവിന് അ്‌യച്ച സന്ദേശം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ജോജു പങ്കുവച്ചിരിക്കുന്നത്. തനിക്ക് തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച സന്ദേശത്തിലുള്ള സന്തോഷം ജോജുവും പങ്കുവച്ചു.

എന്തു പറയണമെന്നറിയില്ല. ഹൃദയത്തെ തൊടുന്ന വാക്കുകള്‍. ഇതില്‍പരം ആനന്ദം വേറെന്തുണ്ട്. പ്രിയപ്പെട്ട നടനില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നത് തന്നെ വലിയ അംഗീകാരമാണ്. നായാട്ടിന് ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരമാണിത് എന്നായിരുന്നു ജോജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജോജുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
മെയ് ഒമ്പതിനായിരുന്നു നായാട്ട് റിലീസ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്നതോടെ ചിത്രം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. നേരത്തെ തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം പിന്‍വലിക്കുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് മിക്കവരില്‍ നിന്നും ലഭിക്കുന്നത്. ഷാഹി കബീര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
Recommended Video

സംസ്ഥാനത്തെയാകെ ഇളക്കിമറിച്ചൊരു കേസിലെ പ്രതികളായ മൂന്ന് പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരായാണ് ജോജുവും കുഞ്ചാക്കോ ബോബനും നിമിഷയുമെത്തുന്നത്. താരങ്ങളുടെ പ്രകടനവും മാര്‍ട്ടിന്റെ മേക്കിംഗും കൈയ്യടി നേടുകയാണ്. അതേസമയം ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിലെ ദളിത് റെപ്രസന്റേഷനാണ് വിമര്‍ശിക്കപ്പെടുന്നത്. ദളിത് സമൂഹത്തെ ചിത്രം മോശമായി ചിത്രീകരിക്കുന്നുവെന്നാണ് വിമര്‍ശനം.


Click it and Unblock the Notifications











