കൊറോണയില്‍ നിന്നും ഹനുമാന്‍ രക്ഷിക്കുമോ? സന്തോഷിന് ഉണ്ണി മുകുന്ദന്റെ മറുപടി; പിന്നാലെ ട്രോള്‍ മഴ

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയുടെ മസിലളിയന്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരത്തിന്റെ മേക്കോവര്‍ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഈയ്യടുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയൊരു പോസറ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഉണ്ണി മുകന്ദന്റെ പോസ്റ്റും അതിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റുമെല്ലാമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. ട്രോളുകള്‍ പരിധി വിട്ടതോടെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ചര്‍ച്ചയായി മാറിയ തന്റെ പോസ്റ്റും സന്തോഷ് കീഴാറ്റൂര്‍ ഡിലീറ്റ് ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.

Unni Mukundan

കഴിഞ്ഞദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്.

സമാന്തയുടെ വിവിധ ഭാവങ്ങള്‍; സിമ്പിള്‍ ലുക്കില്‍ മനം കവര്‍ന്ന് താരസുന്ദരി

പിന്നാലെ മറുപടിയുമായി ഉണ്ണി മുകന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ മറുപടി വൈറലായി മാറുകയായിരുന്നു.

Recommended Video

Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

എന്നാല്‍ സോഷ്യല്‍ മീഡിയ സന്തോഷിനെ വിടാന്‍ കൂട്ടാക്കിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാസ്‌ക് ധരിക്കാതെ പ്രചരണത്തിന് ഇറങ്ങിയതിന്റെ അടക്കം ചിത്രങ്ങള്‍ കുത്തിപ്പൊക്കിയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. കമന്റുകള്‍ ശക്തമായതോടെ ഈ പോസ്റ്റുകള്‍ പേജില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. അതേസമയം വിമര്‍ശനങ്ങളോടും കമന്റുകളോടും സന്തോഷ് കീഴാറ്റൂര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X