ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു, നിര്‍മ്മാതാവും സുഹൃത്തുക്കളും ബലാത്സംഗത്തിന് ശ്രമിച്ചു: ചാർമിള

മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മറ്റൊരു നടി കൂടി രംഗത്ത്. ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്ന ചാര്‍മിളയാണ് രംഗത്തെത്തിയിരിക്കുന്നത്. നിര്‍മ്മാതാവ് പി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ചാര്‍മിള പറയുന്നത്. സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്നും ചാര്‍മിള പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാര്‍മിളയുടെ പ്രതികരണം.

'നിര്‍മ്മാതാക്കളും നടന്‍മാരും സംവിധായകരുമൊക്കെയായി 28 പേര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. ഇതില്‍ മലയാളത്തില്‍ നിന്നുള്ളവരുമുണ്ട്. എന്നാല്‍ അവരുടെ പേര് ഞാന്‍ പുറത്തുപറയുന്നില്ല എന്നാണ് ചാര്‍മിള പറയുന്നത്. എന്നെ അവരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ സിനിമയില്‍ നിന്നും പുറത്താക്കി. വാതിലില്‍ മുട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ചാര്‍മിള പറയുന്നു.

Charmila

നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തുന്നുണ്ട്.

'അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും' സിനിമയുടെ നിര്‍മാതാവ് എംപി മോഹനന്‍ ബലാത്സംഗത്തിന് ശ്രമിച്ച്. അഞ്ചാറ് പേര് ഒപ്പം ഉണ്ടായിരുന്നു. പീഡനശ്രമത്തിനിടെ മുറിയില്‍നിന്ന് ഇറങ്ങിയോടി. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ആണ്‍ അസിസ്റ്റന്റിനെ തല്ലി. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്.ഞാന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി.'' എന്നാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഞാന്‍ അന്നാരോടും ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും കാരണം അവരൊന്നും എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നുമാണ് ചാര്‍മിള പറയുന്നത്. പൊള്ളാച്ചിയില്‍ ആ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം എന്നും താരം പറയുന്നു. ഹോട്ടലിലേക്ക് വരികയായിരുന്നു. കേരളത്തില്‍ വച്ചം സമാന അനുഭംവം ഉണ്ടായിട്ടുണ്ടെന്നാണ് ചാര്‍മിള പറയുന്നത്. സുധീര്‍,ഷൗഫിക്കര്‍ എന്ന ദുബായില്‍ നിന്നുള്ള നിര്‍മ്മാതാക്കളായിരുന്നു പിന്നില്‍ എന്നാണ് ചാര്‍മിള പറയുന്നത്.

Charmila

ഇത്തരത്തില്‍ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലരുടേയും പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും താരം പറയുന്നു. അതേസമയം സംവിധായകന്‍ ഹരിഹരനെതിരേയും ചാര്‍മിള ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ''പൂരം എന്ന സിനിമയില്‍ അഭിനയിച്ച വിഷ്ണു എന്ന നടന്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നും എനിക്ക് ചേട്ടനാണ്. പുള്ളി എന്നെ സംവിധായകന്‍ ഹരിഹരനെ പരിചയപ്പെടുത്തി തന്നു. അദ്ദേഹം എന്നോട് വളരെ മാന്യമായി പെരുമാറി. എന്നാല്‍ താന്‍ വഴങ്ങുമോ എന്ന് വിഷ്ണുവിനോട് ചോദിച്ചു'' എന്നാണ് ചാര്‍മിള പറയുന്നത്.

പടമേ വേണ്ട വിട്ടേക്കെന്ന് വിഷ്ണുവിനോട് ഞാന്‍ പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയില്‍ നിന്ന് ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ പരാതി പറയാന്‍ ഞാന്‍ ഒരുക്കമല്ല. എനിക്കൊരു മകനുണ്ട് എന്നുമാണ് ചാര്‍മിള പറയുന്നത്.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X