ചെക്ക ചിവന്ത വാനത്തില്‍ പാര്‍വതിയായി അതിഥി റാവു എത്തുന്നു! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് ചെക്ക ചിവന്ത വാനം. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ സിനിമയില്‍ തമിഴിലെ ശ്രദ്ധേയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി, അരവിന്ദ് സാമി, ചിമ്പു,അരുണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.
ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് വിജയ് സേതുപതി എത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍ എത്തുന്നത്. അദിഥി റാവു ഹൈദരി,ജ്യോതിക തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കാട്രു വെളിയിടെ എന്ന ചിത്രത്തിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന മണിരത്‌നം ചിത്രം കൂടിയാണ് ചെക്ക ചിവന്ത വാനം.

പ്രകാശ് രാജ്, ജയസുധ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ അതിഥി റാവു ഹൈദരിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചെക്ക ചിവന്ത വാനത്തില്‍ പാര്‍വ്വതി എന്ന കഥാപാത്രമായാണ് അതിഥി എത്തുന്നത്.


Click it and Unblock the Notifications











