'ഈ അതിഥി സെലിബ്രിറ്റിയെ പൊക്കി നടക്കേണ്ടതില്ല'; ബാലയെ കാണാന്‍ ചെകുത്താന്‍ പൊലീസ് സ്റ്റേഷനില്‍
മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത നടന്‍ ബാലയെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തി ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സ്. ബാലയുടെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നിര്‍ത്തിയത് പോലെ നിര്‍ത്തി ബാലയുടെ ഫോട്ടോയും എടുക്കുന്നുണ്ടോ എന്ന് കാണാന്‍ വേണ്ടി വന്നതാണെന്നാണ് അജു പറയുന്നത്. ബാലയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്കാണ് അജു എത്തിയത്.
അതേസമയം ബാലയ്‌ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അജു പറഞ്ഞു. തന്റെ വീട്ടില്‍ തോക്കുമായി വന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അജു പറയുന്നത്. അതിഥി സെലിബ്രിയെന്നാണ് ബാലയെ അജു വിശേഷിപ്പിക്കുന്നത്.

''ബാലയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞ് കാണാന്‍ വന്നതാണ്. കഴിഞ്ഞ വര്‍ഷം ബാലയ്‌ക്കെതിരെ ഒരു പരാതി പൊലീസിനു ഞാന്‍ നല്‍കിയിരുന്നു. എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് ഇയാള്‍ വധ ഭീഷണി മുഴക്കിയിരുന്നു. എന്റെ സുഹൃത്തിനു നേരെ തോക്ക് ചൂണ്ടി എന്നെയും കൊല്ലും അവനെയും കൊല്ലും എന്നു പറഞ്ഞുപോയവനെതിരെ പരാതി കൊടുത്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല'' എന്നാണ് അജു പറയുന്നത്.
താന്‍ നല്‍കിയ പരാതിയിന്മേലുള്ള കേസിന്റെ റിപ്പോര്‍ട്ട് തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അജു പറയുന്നു. ഓണ്‍ലൈനിലൂടെ മാത്രമല്ല, പുറത്തിറങ്ങി നേരിട്ട് പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ബാല. ഇത്തരം നൊട്ടോറിയസ് ആയ ആളുകള്‍ ഇവിടെ അഴിഞ്ഞാടുകയാണ്. മാനേജറെ ബാല തല്ലി എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നുവെന്നും ഇതൊക്കെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും അജു പറയുന്നുണ്ട്.
തോക്ക് കൊണ്ടു നടക്കുന്ന ആളാണ് ബാല. എന്നാല്‍ ആ തോക്കിനെക്കുറിച്ച് പോലും അന്വേഷണം നടന്നിട്ടില്ലെന്നാണ് അജു പറയുന്നത്. ബാലയ്‌ക്കെതിരെ താന്‍ കമ്മീഷ്ണര്‍ ഓഫീസിലും പരാതിപ്പെട്ടിരുന്നുവെന്നും അജു പറയുന്നു. അത്തരം ആളുകളെ ആളുകളെ അഴിഞ്ഞാടാന്‍ വിടുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും അജു അഭിപ്രായപ്പെട്ടു. പൊലീസ് ബാലയുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുകയാണെന്നും ഈ അതിഥി സെലിബ്രിറ്റിയെ പൊക്കി നടക്കേണ്ട ആവശ്യം പൊലീസിനില്ലെന്നും അജു തുറന്നടിക്കുന്നുണ്ട്.
തന്നെ പിടിച്ചത് പോലല്ല, ബാലയ്‌ക്കെതിരെയുള്ളത് കൂടുതല്‍ ഗൗരവ്വമുള്ള കേസാണെന്നും അജു പറയുന്നുണ്ട്. തന്നെ പിടിച്ചപ്പോള്‍ ദ്രുതഗതയില്‍ എല്ലാം ചെയ്ത പൊലീസ് ബാലയ്‌ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ബാലയുടെ വീട്ടില്‍ പോകുന്നതെന്നും അജു ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാലയുടെ മൊഴിയെടുത്ത ശേഷം തിരികെ പോവുകയായിരുന്നു പൊലീസ് ചെയ്തത്. ആ സമയം ബാല ആറാട്ടണ്ണനെ പിടിച്ചുവച്ചിരിക്കുകയായിരുന്നു. പൊലീസ് അത് കണ്ടത് പോലുമില്ലെന്നും അജു പറയുന്നു.

മുന്‍ഭാര്യയുടെ പരാതിയിലാണ് പൊലീസ് ബാലയെ അറസ്റ്റ ചെയ്തിരിക്കുന്നത്. പുലര്‍ച്ചയെയായിരുന്നു താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, സത്രീത്വത്തെ അപമാനിക്കുന്നു, തന്നെയും മകളെയും അപമാനിക്കുന്നു, സൈ്വര്യ ജീവിതം കെടുത്തുന്നു എന്ന് പറഞ്ഞ് കാെണ്ടാണ് പരാതി. കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളാണ്.
കഴിഞ്ഞ കുറച്ച നാളുകളായി ബാലയും മുന്‍ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബാലയ്‌ക്കെതിരെ ബാലയുടെ മകള്‍ രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമാകുന്നത്.. അച്ഛനെ തനിക്ക് കാണേണ്ടെന്ന് മകള്‍ പറഞ്ഞു. പിന്നാലെ ബാലയുമായുള്ള വിവാഹ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഭാര്യയും രംഗത്തെത്തി.. അതേസമയം, മകള്‍ തനിക്കെതചിരെ സംസാരിച്ചതോടെ ഇനി താനൊന്നും പ്രതികരിക്കില്ലെന്ന് ബാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications