ചിരഞ്ജീവിയ്ക്കൊപ്പം മക്കള്‍സെല്‍വനും നയന്‍താരയും! തരംഗമായി സൈര നരസിംഹ റെഡ്ഡി മേക്കിങ് വീഡിയോ
തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോ വൈറലായി മാറിയിരുന്നു.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനടക്കം തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേന്ദര്‍ റെഡ്ഡിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. 250 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്.
വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു, രവി കിഷന്‍, നയന്‍താര, തമന്ന, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അമിത് ത്രിവേദി സംഗീതവും ആര്‍ രത്‌നവേലു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications