ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി സൈര നരസിംഹ റെഡ്ഡിയുടെ കിടിലന്‍ ട്രെയിലര്‍! വൈറലായി വീഡിയോ
തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിരഞ്ജീവിയുടെ ശക്തമായ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്ന സിനിമ കൂടിയാണ് സൈര നരസിംഹ റെഡ്ഡി. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ പുതിയ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുംവിധമാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൈര നരസിഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറിന് സമ്മിശ പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

എന്നാല്‍ രണ്ടാം ട്രെയിലര്‍ ആദ്യത്തേതിനെക്കാള്‍ മികച്ചതാണെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രകടനമാണ് രണ്ട് ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് സൈര നരസിംഹ റെഡ്ഡി.

നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമ സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, തമന്ന തുടങ്ങിയരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചന്‍,കിച്ച സുദീപ്, വിജയ് സേതുപതി തുടങ്ങിയ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്.

250 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. ട്രെയിലറുകള്‍ക്ക് പുറമെ സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബ്രഹാണ്ഡ ചിത്രത്തിനായി ശ്രേയ ഘോഷാല്‍,സുനീധി ചൗഹാന്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങളായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ് സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, രവി കിഷന്‍, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അമിത് ത്രിവേദി സംഗീതവും ആര്‍ രത്നവേലു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications