സായ് ധരം തേജിനെ രക്ഷിക്കാന്‍ കല്യാണി പ്രിയദര്‍ശന് കഴിയുമോ.... ഈ ടീസര്‍ കണ്ടുനോക്കൂ...
പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് സിനിമാ ലോകത്ത് കാലുറപ്പിക്കുകയാണ്. ഹെലോ എന്ന ചിത്രത്തിന് ശേഷം കല്യാണിയുടെ രണ്ടാമത്തെ ചിത്രമായ ചിത്രലഹരിയും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ! കാണൂ
കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രലഹരിയുടെ ടീസര്‍. സായ് ധരം തേജ് നായകനാകുന്ന ചിത്രത്തില്‍ കല്യാണിയ്‌ക്കൊപ്പം നിവേദ പത്വരാജും നായികയായെത്തുന്നു. കല്യാണി ഒരു നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ നിവേദ ബോള്‍ഡ് ആയ ഫെമിനിസ്റ്റ് ആയിട്ടാണ് എത്തുന്നത്.

വിജയ് എന്നാണ് സായ് ധരം തേജ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. പേരിലുള്ള വിജയം ജീവിതത്തില്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന കഥാപാത്രമാണ്. സിനിമയില്‍ മാത്രമല്ല കരിയറിലും ഇപ്പോള്‍ തേജിന് വിജയം കൂടിയേ തീരൂ. കരിയറില്‍ താഴ്ചയിലേക്ക് പോകുന്ന സായ് ധരം തേജിന് വളരെ അധികം പ്രതീക്ഷയുള്ള ചിത്രമാണ് ചിത്രലഹരി.
ഇവരെ കൂടാതെ സുനിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്നു. കിഷോര്‍ തിരുമലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. മൈത്രി മുവി മേക്കേര്‍സ് നിര്‍മിയ്ക്കുന്ന ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററിലെത്തും


Click it and Unblock the Notifications