നയൻതാരയോട് ബഹുമാനവും ആരാധനയും; എല്ലാവർക്കും ഒന്ന് അടങ്ങാം, ഞാൻ പറഞ്ഞത് അതല്ല!, മാളവിക മോഹനൻ

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് നയൻ‌താര. തമിഴ്നാട്ടിലൊക്കെ ഒരുപാട് ആരാധകരുള്ള സൂപ്പർ നായികയാണ് നടി. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻ‌താര അറിയപ്പെടുന്നത്. മലയാളത്തിൽ നിന്ന് എത്തിയാണ് നയൻ‌താര ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

അതുപോലെ മലയാളത്തിൽ നിന്ന് കരിയർ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് മാളവിക മോഹനനും. സൂപ്പർ താര ചിത്രങ്ങളിൽ എല്ലാം നായികയായിട്ടുണ്ട് മാളവിക. ഒരിക്കൽ മാളവിക ഒരു അഭിമുഖത്തിൽ നയൻതാരയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാളവിക നയൻതാരയുടെ പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ചത്

ആശുപത്രി രംഗത്തിൽ പോലും മേക്കപ്പിട്ട് അഭിനയിക്കുന്ന സൂപ്പർ നായിക എന്ന് പറഞ്ഞായിരുന്നു മാളവിക നയൻതാരയുടെ പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ചത്. എന്നാൽ അടുത്തിടെ കണക്ട് എന്ന നയൻതാരയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നയൻതാര അതിന് മാളവികയ്ക്ക് മറുപടി നൽകുകയും ചെയ്തു.

സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ പോരെ

അതിന് പിന്നാലെ ദിവസങ്ങൾക്ക് മുൻപ് പുതിയ ചിത്രമായ ക്രിസ്റ്റിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, മാളവിക നടത്തിയ ഒരു പരാമർശം നയൻതാരയ്ക്ക് എതിരെയാണെന്ന രീതിയിൽ പ്രചരണം ശക്തമായിരുന്നു.

ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ പോരെ. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ ഒക്കെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആരും വിളിക്കാറില്ല, സൂപ്പർ സ്റ്റാർ എന്നെ വിളിക്കാറുള്ളു എന്നായിരുന്നു മാളവിക പറഞ്ഞത്.

മാളവിക താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി

ഇതാണ് നയൻതാരയ്ക്ക് എതിരായ പരാമർശമായി വ്യഖ്യാനിക്കപ്പെട്ടത്. ഇപ്പോഴിതാ, അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മാളവിക മോഹനൻ. ഇത് സംബന്ധിച്ച വന്ന വാർത്ത ട്വിറ്ററിൽ പങ്കുവച്ചു കൊണ്ടായിരുന്നു മാളവിക താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കിയത്. നയൻതാരയുടെ ആരാധകരിൽ നിന്ന് രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മാളവികയുടെ ട്വീറ്റ്.

നയൻതാരയെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു

തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തെ കുറിച്ച് മാത്രമാണ്, അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക താരത്തെ കുറിച്ചല്ലെന്ന് മാളവിക വ്യക്തമാക്കി.

'ഞാൻ നയൻതാരയെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാൻ നല്ല രീതിയിൽ നോക്കി കാണുന്നതാണ്. എല്ലാവർക്കും കുറച്ച് അടങ്ങാം,' എന്നാണ് മാളവിക കുറിച്ചത്.

ക്രിസ്റ്റി ഫെബ്രുവരി 17 നാണ് തിയേറ്ററുകളിൽ എത്തുന്നത്

അതേസമയം, മാളവികയുടെ പുതിയ ചിത്രം ക്രിസ്റ്റി ഫെബ്രുവരി 17 നാണ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസാണ് നായകൻ. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

More from Filmibeat

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X