»   » സിനിമ ആരുടെയും കുടുംബ സ്വത്തല്ല.. സൂപ്പര്‍താര ഭരണത്തിനെതിരെ വിജയ് സേതുപതി

സിനിമ ആരുടെയും കുടുംബ സ്വത്തല്ല.. സൂപ്പര്‍താര ഭരണത്തിനെതിരെ വിജയ് സേതുപതി

Written By:
Subscribe to Filmibeat Malayalam

സിനിമാ ഇന്റസ്ട്രി ഭരിക്കുന്നത് മാറി മാറി വരുന്ന സൂപ്പര്‍താരങ്ങളാണെന്ന ഒരു പൊതുബോധം നിലവിലുണ്ട്. സൂപ്പര്‍താരങ്ങള്‍ ഇടപെട്ട് വളര്‍ന്നുവരുന്ന താരങ്ങളെ തഴയുന്നു എന്നൊക്കെയാണ് ഗോസിപ്പുകളുടെ പോക്ക്. എന്നാല്‍ അങ്ങനെ ആയിരുന്നെങ്കില്‍ ഇന്നത്തെ പോലെ സിനിമ വളരില്ലായിരുന്നു എന്നതാണ് വാസ്തവം.

ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!

സിനിമ ആരുടെയും കുടുംബ സ്വത്തല്ല എന്ന് പറഞ്ഞിരിയ്ക്കുകയാണ് മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന വിജയ് സേതുപതി. ഇന്ന് വിജയ് സേതുപതി വന്നു. അതിന് മുന്‍പ് രജനി സര്‍, അതിന് മുന്‍പ് എംജിആര്‍ അങ്ങനെ അത് പോകും.

 vijay-sethupathi

ആര്‍ക്ക് വേണമെങ്കിലും സിനിമയില്‍ വരാം. ഇവിടെ വന്നാല്‍ എല്ലാവരും ഒരുപോലെയാണ്. ആരുടെയും കുടുംബ സ്വത്തല്ല സിനിമ. ഒരു സമുദായത്തിന്റെ പ്രതിഫലമാണ്. സിനിമ ഉള്ളത് കൊണ്ടാണ് താരങ്ങളായ ഞങ്ങളുണ്ടാവുന്നത്. അല്ലാതെ ഞങ്ങളുള്ളത് കൊണ്ട് സിനിമ ഉണ്ടായതല്ല. സിനിമ പൊതു സ്വത്താണെന്നും വിജയ് സേതുപതി പറഞ്ഞു.

സിനിമ സ്വപ്‌നം കാണുന്നവരുടേതാണെന്ന് തെളിയിച്ച നടനാണ് വിജയ് സേതുപതി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറുമൊരു സെഡ് റോളില്‍ വന്ന വിജയ് സേതുപതി ഇന്ന് തമിഴകത്തെ യുവ സൂപ്പര്‍താരമാണ്.

English summary
Cinema is not personal property for anyone says Vijay Sethupathi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X