»   » സിനിമ മാത്രമല്ല സിനിമാക്കാരും മാറുന്നുണ്ട്

സിനിമ മാത്രമല്ല സിനിമാക്കാരും മാറുന്നുണ്ട്

Posted By:
Subscribe to Filmibeat Malayalam
മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലും പുതുമ തേടുന്ന സംവിധായകരും അത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്ന നിര്‍മ്മാതാക്കളും താരങ്ങളും ഒന്നിച്ചപ്പോള്‍ തളര്‍ന്ന് കിടന്നിരുന്ന മലയാള സിനിമാമേഖലയ്ക്ക് പുതുജീവന്‍ ലഭിച്ചു. സിനിമ മാത്രമല്ല സിനിമാക്കാരും മാറുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത.

തന്റെ സിനിമയെ കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രവണതയ്ക്ക് മാറ്റം വന്നു കഴിഞ്ഞു. മുന്‍പൊക്കെ ഒരു ചിത്രത്തിന്റെ വിജയം മറ്റൊരു ചിത്രത്തിന്റെ സെറ്റില്‍ വച്ച് ആഘോഷിക്കുന്നത് ചിന്തിക്കാനാവില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ അണിനിരത്തി സുഗീത് ഒരുക്കിയ ഓര്‍ഡിനറിയുടെ വിജയാഘോഷം 'നയന്‍ വണ്‍ സിക്‌സ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നു. കോഴിക്കോട് ഷൂട്ടിങ് പുരോഗമിക്കുന്ന നയന്‍ വണ്‍ സിക്‌സില്‍ അനൂപ് മേനോന്‍, മുകേഷ്, മീര വാസുദേവ്, മാളവിക മേനോന്‍, ആസിഫ് അലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഓര്‍ഡിനറിയില്‍ അഭിനയിച്ച ആസിഫ് ആഘോഷം നടക്കുമ്പോള്‍ നയന്‍ വണ്‍ സിക്‌സില്‍ ജോയിന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

ചിത്രീകരണത്തിനിടയിലുള്ള ഒഴിവു വേളയില്‍ ഓര്‍ഡിനറിയുടെ വിജയം ആഘോഷിക്കുകയായിരുന്നു. പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദനാണ് കേക്കു മുറിച്ച് വിജയത്തിന്റെ മധുരം പങ്കിട്ടത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു പോസിറ്റീവായ പ്രവണതയാണെന്ന് പറയാം. മറ്റുള്ളവരുടെ സിനിമയെ അവഗണിക്കാതെ അവരുടെ വിജയം തങ്ങളുടേയും വിജയമെന്നതു പോലെ കാണാന്‍ കഴിയുന്നുവെന്നത് തന്നെ വലിയ കാര്യം.

English summary
Moving away from their rural setting, Malayalam movies are increasingly becoming urban in their theme.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam