For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരിച്ചു കിടക്കുന്നതാണെന്ന് തോന്നുന്നെയില്ല, നല്ല ഒരു മയക്കത്തിലാണ് അദ്ദേഹമെന്നാണ് തോന്നിയത്: അഴകപ്പൻ

  |

  മലയാള സിനിമ - സീരിയൽ ലോകത്തിന് മറ്റൊരു മികച്ച നടനെ കൂടി നഷ്ടമായിരിക്കുകയാണ്. മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട നടനായിരുന്നു കൊച്ചുപ്രേമൻ. സ്വന്തം അയല്‍വാസിയോ, പരിചയക്കാരനോ, വീട്ടിലെ കാരണവരോ ഒക്കെയായിരുന്നു പ്രേക്ഷകർക്ക് നടൻ. അതുകൊണ്ട് തന്നെ ഈ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

  സ്വാഭാവിക അഭിനയത്തിലൂടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ഇന്നലെയാണ് അന്തരിച്ചത്. 68 കാരനായിരുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള താരങ്ങളും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും കൊച്ചു പ്രേമന് അന്ത്യമോപചാരമർപ്പിക്കാൻ ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയിരുന്നു.

  alagappan kochu preman

  Also Read: മനു അങ്കിളിലെ കുര്യച്ചന്‍, മമ്മൂട്ടിയെ വട്ടം കറക്കിയ പയ്യന്‍ ഇത്രയും വളര്‍ന്നോ? പുത്തന്‍ വിശേഷങ്ങളുമായി ഡാനി

  ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച സഹപ്രവർത്തകനായിട്ടാണ് എല്ലാവരും താരത്തെ ഓർക്കുന്നത്. നടന്റെ അപ്രതീക്ഷിത വിയോഗത്തിലുള്ള ഞെട്ടലാണ് സഹപ്രവർത്തകർ ഏറെയും പങ്കുവച്ചത്. അത്രയേറെ കൂടെ പ്രവർത്തിച്ചവരുടെ പോലും ഉള്ള് തൊട്ട മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, പ്രിയ സഹപ്രവർത്തകനെ കുറിച്ച് പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മനോരമ ഓൺലൈനോടാണ് അദ്ദേഹം നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്.

  ടെലിവിഷൻ രംഗത്ത് ആണ് അദ്ദേഹത്തിനൊപ്പം ആദ്യമായി പ്രവർത്തിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ പരുക്കനാണെന്ന് തോന്നുമെങ്കിലും അടുത്ത് കഴിഞ്ഞാൽ നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന അത്രയും ഊർജ്ജസ്വലനായ വ്യകതിയാണ് കൊച്ചു പ്രേമൻ എന്ന് അദ്ദേഹം പറയുന്നു. തമാശക്കായി തമാശ ;പറയാതെ സിറ്റുവേഷന് അനുസരിച്ച് തമാശ പറയുന്ന ഒരു നടനായിരുന്നു അദ്ദേഹമെന്നും അഴകപ്പൻ ഓർക്കുന്നുണ്ട്.

  മറ്റെല്ലാവരെയും പോലെ വിയോഗം വാർത്ത തനിക്കും ഷോക്ക് ആയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. എല്ലാവർക്കും നല്ല ഓർമകൾ മാത്രം സമ്മാനിച്ച കടന്നുപോയ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്ന് ആർക്കും ഒരു ചീത്ത അനുഭവം ഉണ്ടായിട്ടുണ്ടാവാൻ ഇടയില്ല. മറ്റെല്ലാ അഭിനേതാക്കളും ജോലി തീർത്ത് പോവുകയാണ് പതിവെങ്കിൽ ടെക്‌നീഷ്യൻ മാർക്കിടയിൽ പോലും വിശഷങ്ങൾ ചോദിച്ച് കൂടുന്ന ആളാണ് കൊച്ചു പ്രേമൻ എന്ന് അദ്ദേഹം പറയുന്നു.

  വിഷമിച്ചിരിക്കുന്നവരെ കണ്ടാൽ അടുത്ത് ചെന്ന് തമാശയൊക്കെ പറഞ്ഞ് ചിരിപ്പിക്കുന്ന, ഒരു പോസിറ്റീവ് എനർജി നൽകുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും തനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എനർജി കണ്ട് വീണ്ടും വർക്ക് ചെയ്യാനുള്ള ഊർജം കണ്ടെത്തിയിട്ടുള്ള ഒട്ടേറെ അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തു.

  Also Read: ഈ ഇന്‍ഡസ്ട്രി സേഫല്ല, സൂക്ഷിക്കണം! ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നെ മനസിലായി: മഹിമ

  തിളക്കത്തിൽ ഒരുമിച്ച് വർക്ക് ചെയ്ത അനുഭവവും പങ്കുവയ്ക്കുന്നുണ്ട്. തിളക്കത്തിലെ തോട്ടിലേക്ക് ചാടുന്ന രംഗത്തിൽ ഡ്യൂപ്പിനെ ഒന്നും വയ്ക്കാതെ അദ്ദേഹം തന്നെ ഒറ്റയ്ക്ക് ഓടി വന്ന് വെള്ളത്തിൽ ചാടി മുങ്ങുകയായിരുന്നു എന്നും അഴകപ്പൻ പറയുന്നു. ആനയ്‌ക്കൊപ്പമുള്ള രംഗവും ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ ചെയ്യുകയിരുന്നു.

  ഓരോ സീനിലെയും തമാശകൾ നാച്ചുറൽ ആയിട്ട് തന്നെയാണ് അദ്ദേഹം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിൽ നിന്ന് തങ്ങളും ചിരിക്കാറുണ്ടായിരുന്നു എന്ന് അഴകപ്പൻ ഓർക്കുന്നു. റീടേക്കൊക്കെ വേണമെങ്കിൽ ഒന്നുടെ എടുക്കാം എന്ന് പറയുന്ന നടനാണ് അദ്ദേഹം. അത് നൽകുന്ന ഊർജ്ജം വലുതാണെന്നും അഴകപ്പൻ പറയുന്നു.

  ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച അദ്ദേഹത്തിന്റെ മൃതശരീരം കണ്ടപ്പോൾ. മരിച്ചു കിടക്കുന്നത് പോലെ തോന്നുന്നെയില്ല. നല്ല ഒരു മയക്കത്തിലാണ് അദ്ദേഹമെന്നാണ് തനിക്ക് തോന്നിയതെന്നും അഴകപ്പൻ പറയുന്നുണ്ട്.

  1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു കൊച്ചുപ്രേമന്റെ സിനിമാ അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം കടുവയിലാണ് അവസാനം അഭിനയിച്ചത്. നിരവധി പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടെവിടെ എന്ന സീരിയലിൽ അഭിനയിച്ച് വരികയായിരുന്നു അദ്ദേഹം.

  Read more about: kochu preman
  English summary
  Cinematographer Alagappan Recalls His Experiences With Late Actor Kochu Preman Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X