twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സിലിമയില്‍ അഫിനയിച്ചിരുന്ന നാല് ഫീകരര്‍'; ഇന്ന് മരുഭൂമിയിലല്ലെന്ന് പൃഥ്വി, നാല്‍വർ സംഘം വീണ്ടും

    |

    കേരളം വീണ്ടുമൊരു ലോക്ക്ഡൗണിലൂടെ കടന്നു പോവുകയാണ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് വീണ്ടുമൊരു ലോക്ക്ഡൗണ്‍ എന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ലോക്ക്ഡൗണ്‍ ആയതോടെ സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാവരും വീട്ടിലിരുന്ന് കൊവിഡിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ്.

    ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

    കഴിഞ്ഞ ലോക്ക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു സ്‌ക്രീന്‍ഷോട്ട് ഉണ്ടായിരുന്നു. മലയാള സിനിമയിലെ നാല് താരങ്ങള്‍ ഒരുമിച്ചുള്ളൊരു വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അത്. പൃഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയുമായിരുന്നു അത്. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലം വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നാല് പേര്‍. ഇപ്പോഴിതാ ആ നാല്‍വര്‍ സംഘം വീണ്ടുമെത്തിയിരിക്കുകയാണ്.

    നാല് ഫീകര പ്രവര്‍ത്തകര്‍

    നാല്‍വര്‍ സംഘത്തിന്റെ വീഡിയോകോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത് പൃഥ്വിരാജും ജയസൂര്യയുമാണ്. രസകരമായ അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍ എന്നായിരുന്നു തങ്ങളുടെ വീഡിയോകോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് ജയസൂര്യ കുറിച്ചത്. അതേസേമയം അല്‍പ്പം വൈകാരികമായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

    ഇക്കുറി കുടുംബത്തോടൊപ്പം

    കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. വ്യത്യാസം എന്തെന്നാല്‍ ഇക്കുറി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ്. കഴിഞ്ഞ തവണ ഉണ്ടായത് പോലെ മരുഭൂമിയുടെ നടുക്ക് അല്ല. രാജ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭീകരമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഞങ്ങള്‍ ഇത് എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത തവണ ഇങ്ങനെ ആവാതിരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കുക എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

    ക്ലാസ്‌മേറ്റ്‌സ്

    കഴിഞ്ഞ തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്നു. നാളുകളാണ് പൃഥ്വിയും സംഘവും വിദേശത്ത് കുടുങ്ങി കിടന്നത്. സിനിമയുടെ ലൊക്കേഷനിലാകെ കൊവിഡ് ഭീതി നിലനിന്നിരുന്നു. താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്ന മകളെ കുറിച്ചുള്ള സുപ്രിയയുടെ കുറിപ്പും വൈറലായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ബ്ലെസിയാണ് സിനിമയാക്കുന്നത്.

    ഇവര്‍ നാലുപേരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായാണ് ക്ലാസ്‌മേറ്റ്‌സ് അറിയപ്പെടുന്നത്. നാലു പേരുടേയും കരിയറില്‍ ഏറെ പ്രാധാന്യമുള്ള സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യ മാധവന്‍, ബാലചന്ദ്ര മേനോന്‍, ജഗതി ശ്രീകുമാര്‍, രാധിക എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    Recommended Video

    റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് വരുന്നു
    പുറത്തിറങ്ങാനുള്ളത്

    അതേസമയം നിരവധി സിനിമകളാണ് നാലുപേരുടേതുമായി പുറത്തിറങ്ങാനുള്ളത്. കുരുതി, ഭ്രമം, കോള്‍ഡ് കേസ്, ആടുജീവിതം, തീര്‍പ്പ്, കടുവ, ബാറോസ്, എമ്പുരാന്‍ എന്നിവയാണ് പൃഥ്വിയുടെ പുതിയ സിനിമകള്‍. കുറുപ്പ്, തുറമുഖം, ആഹ, റാം, എമ്പുരാന്‍, തീര്‍പ്പ് തുടങ്ങിയതാണ് ഇന്ദ്രജിത്തിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍. രാമസേതു, കത്തനാര്‍, ആട് 3, മേരി ആവാസ് സുനോ, സണ്ണി തുടങ്ങിയവാണ് ജയസൂര്യയുടെ സിനിമകള്‍.

    Read more about: prithviraj jayasurya indrajith
    English summary
    Classmates Stars Prithviraj Indrajith Jayasurya And Naren Shares Screen Shot Of Their Video Call, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X