എന്തുകൊണ്ട് പൃഥ്വിരാജ് മാസ്‌ക് ധരിച്ചില്ല? കോള്‍ഡ് കേസിനൊരു രണ്ടാം ഭാഗം! സംവിധായകന്‍ പറയുന്നു

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കുറ്റാന്വേഷണ കഥ സംവിധാനം ചെയ്തിരിക്കുന്നത് തനു ബലാക് ആണ്. നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തിലൂടെ അതിഥി ബാലന്‍ മലയാളത്തില്‍ അരങ്ങേറുകയാണ്.

സ്‌റ്റൈലിഷ് ലുക്കില്‍ വന്നിറങ്ങി രഷ്മിക മന്ദാന; മുഖം മറച്ചതിനാല്‍ കൈ കൊണ്ട് ഭാവങ്ങള്‍ കാണിച്ച് താരം

ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍് നിന്നും ലഭിക്കുന്നത്. കൊവിഡ് കാലം കാണിക്കുന്ന സിനിമയില്‍ പക്ഷെ പ്രധാന താരങ്ങളാരും തന്നെ മാസ്‌ക് ധരിക്കുകയോ കേരളത്തിലെ കൊവിഡ് പ്രതിരോധം കാണിക്കുകയോ ചെയ്തിട്ടില്ല. ഇത് വ്യാപകമായ ചൂണ്ടിക്കാണിക്കപ്പെടുന്നൊരു വിമര്‍ശനമാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ് തനു. വിശദമായി വായിക്കാം.

മഹാമാരിക്കാലം

വാരണാസിയിലെ സീനില്‍ മാസ്‌ക്, ഗ്ലൗസ് ഒക്കെ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. പക്ഷേ ഈ സിനിമ മഹാമാരിക്കാലം ഒക്കെ കഴിഞ്ഞുള്ള സമയത്ത് നടക്കുന്ന രീതിലാണ് എടുത്തിട്ടുള്ളതെന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമ തുടങ്ങുമ്പോള്‍ തന്നെ 'മഹാമാരിയെ അതിജീവിച്ച മാസ്‌കുകളില്ലാത്ത കാലത്ത് നടക്കുന്ന സാങ്കല്‍പ്പിക കഥ' എന്ന് എഴുതി കാണിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ഇതൊരു സിനിമയാണല്ലോ

റിലീസ് ചെയ്യുമ്പോഴേക്കും മാസ്‌ക് ഒക്കെ മാറ്റി സ്വാതന്ത്ര്യത്തോടെ നടക്കാന്‍ കഴിയുന്ന ഒരു കാലം ഉണ്ടാകും എന്നാണ് ഷൂട്ട് ചെയ്യുമ്പോള്‍ വിചാരിച്ചിരുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോഴും കോവിഡിനെ അതിജീവിച്ചിട്ടില്ല. പിന്നെ ഇതൊരു സിനിമയാണല്ലോ. പൃഥ്വിരാജിനെയും മറ്റു താരങ്ങളെയും മാസ്‌ക് ധരിപ്പിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ എന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്.

രണ്ടാം ഭാഗം

ഒരുപാട് ചോദ്യങ്ങളും അതുപോലെ കഥയുടെ തുടര്‍ച്ചയും ബാക്കി വച്ചാണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന സംശയവും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിനും തനു ബലാക് മറുപടി തരുന്നുണ്ട്. കോള്‍ഡ് കേസിനു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്നുള്ളത് ഇപ്പൊ പറയാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്, അത് മനഃപൂര്‍വം തന്നെയാണ്. ഇതൊരു തുടര്‍ക്കഥയാകുന്നു എന്നുള്ള രീതിയില്‍ ആണ് സിനിമ അവസാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം സെക്കന്‍ഡ് പാര്‍ട്ട് എന്നുള്ളത് ഇപ്പോള്‍ ചിന്തയില്‍ ഇല്ല. അതൊക്കെ ഓരോ സമയത്ത് സംഭവിക്കുന്നതാണ്. അങ്ങനെ സംഭവിക്കുന്നെങ്കില്‍ നല്ലത് എന്നെ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam
കുറ്റാന്വേഷണവും ഹൊററും

കുറ്റാന്വേഷണവും ഹൊററും സമാന്തരമായി സഞ്ചരിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. കുറ്റാന്വേഷകനായ സത്യജിത്ത് എന്ന എസിപിയെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ മേധയെയാണ് അതിഥി അവതരിപ്പിക്കുന്നത്. അരുവിയിലൂടെ ശ്രദ്ധ നേടിയ അതിഥിയുടെ ആദ്യ മലയാള ചിത്രമാണ് കോള്‍ഡ് കേസ്. ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.

More from Filmibeat

Read more about: prithviraj ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X