For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍'; ജിനു കോട്ടയത്തിനെതിരെ ഭാര്യ തനൂജ

  |

  മിനി സ്‌ക്രീനിലൂടേയും ബിഗ് സ്‌ക്രീനിലൂേേടയും പ്രേക്ഷകര്‍ക്ക് സുപരിചതയാണ് നടി തനൂജ. ഭര്‍ത്താവ് ജിനു കോട്ടയവും പ്രേക്ഷകര്‍ക്ക് പരിചിതനായ കലാകാരനാണ്. കോമഡി സ്റ്റാര്‍സിലൂടെയായിരുന്നു ഇരുവരും ജനപ്രീയരാകുന്നത്. നിരവധി സിനിമകളിലും തനുജ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തനൂജ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഭര്‍ത്താവ് ജിനു തന്നേയും മകളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോയെന്നായിരുന്നു തനൂജയുടെ ആരോപണം.

  സിമ്പിള്‍ ലുക്കിലും ബിക്കിനിയിലും ഗ്ലാമറസായി അനന്യ പാണ്ഡ

  'ജിനു കോട്ടയം' എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്‌സിലൂടെ കണ്ടു കാണും. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണെന്നായിരുന്നു തനൂജ പറഞ്ഞത്.

  എന്നാല്‍ പിന്നാലെ പ്രതികരണവുമായി ജിനു ലൈവിലെത്തി. തനൂജയുടെ ആരോപണങ്ങളെല്ലാം ജിനു നിഷേധിക്കുകയായിരുന്നു. ജിനുവിന്റെ വീഡിയോയ്ക്ക് പിന്നാലെ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് തനൂജ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ജിനുവിന്റേയും ആരോപണ വിധേയായ സ്ത്രീയുടേയും ചിത്രങ്ങളും മറ്റും പങ്കുവച്ചായിരുന്നു തനൂജയുടെ മറുപടി. തനൂജയുടെ വാക്കുകളിലേക്ക്.

  ഇതാണോ പവിത്രമായ ഫ്രണ്ട്‌സ്ഷിപ്പ്? ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല. ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ്. അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്. അവള്‍ക്കും ഒരു കുടുംബവുമുണ്ട്. അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയില്‍ കൂടെ ഇറങ്ങി വരണമെങ്കില്‍ ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ? എന്നാണ് തനൂജ ചോദിക്കുന്നത്.

  ''അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്? കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്? ഞാന്‍ മാത്രം സ്‌നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കില്‍ ഞാനൊരു കോടീശ്വരിയായിരിക്കണം, അല്ലെങ്കില്‍ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം. ഇത് രണ്ടുമല്ലാത്തൊരാളെ സ്‌നേഹമില്ലാതെ പിന്നെ എന്തര്‍ത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതും? എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം. എന്റെ മോളുടെ ഭാവി. എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍. എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍''.

  എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയന്‍ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തില്‍ വന്നിരുന്ന് മിടുക്കനാകാന്‍ ശ്രമിക്കുന്നോ? സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, അവളുടെ ജീവിതവും, അവളുടെ ഭര്‍ത്താവിന്റെ ജീവിതവും, അവളുടെ മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും അവളുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്. നിന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍. നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍. നീയാണോ നല്ലൊരു ഭര്‍ത്താവ്? നീയാണോ നല്ലൊരു പിതാവ്?നീയാണോ നല്ലൊരു കലാകാരന്‍? എന്നും അവർ ചോദിച്ചു

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത. പിന്നെ വേണ്ടത് നല്ലൊരു സംസ്‌ക്കാരം. നിന്റെ സത്യസന്ധതയും, സംസ്‌ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ. ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇനി നിന്നെ എനിക്കും എന്റെ മകള്‍ക്കും വേണ്ട. നീ എന്നേക്കാള്‍ എല്ലാമുള്ള അവളോടൊപ്പം ജീവിച്ചോളൂ.


  നിനക്കും, നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. എന്റെ ശാപമല്ല, നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  Read more about: actress
  English summary
  Comedy Star Fame Actress Thanooja Social Write-up About Her Husband Jinu Kottayam Goes Viral, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X