വിജയ്‌ക്കെതിരെ പരാതി
വിജയ്‌ക്കെതിരെ പരാതി എന്ന് കേട്ട്, ഇളയദളപതി വിജയ്‌ക്കെതിരെയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. അങ്ങനെ പറയാന്‍ കാരണവുമുണ്ടേ, 'കത്തി'യെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ മുട്ടിന് പ്രശ്‌നങ്ങളുണ്ട്. ഇനി ഇത് കൂടെകേട്ട് വളച്ചൊടിയ്ക്കാനും മതി. പറയുന്നത് വിജയ് സേതുപതിയെ കുറിച്ചാണ്.
'പിസ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ സ്ഥാനം കണ്ടെത്തിയ വിജയ് സേതുപതിക്കെതിരെയാണ് പരാതി. പിസയ്ക്ക് ശേഷം ധാരാളം അവസരങ്ങള്‍ വിജയ്ക്ക് വന്നിരുന്നു. ഇപ്പോള്‍ തന്നെ കൈയ്യില്‍ ഒത്തിരി ചിത്രങ്ങളുമുണ്ട്. അങ്ങനെ കരാറൊപ്പിട്ട ഒരു ചിത്രത്തില്‍ അഭിനയിക്കാത്തതാണ് ഇപ്പോള്‍ പ്രശ്‌നം.

സ്റ്റുഡിയോ 9ന്റെ ആര്‍ കെ സുരേഷാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ വിജയ് ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സ്റ്റുഡിയോ 9 നിര്‍മിയ്ക്കുന്ന 'വസന്ത കുമരന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് വിജയ് കരാറില്‍ ഒപ്പിടുകയും അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തിരുന്നുവത്രെ.
എന്നാല്‍ പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് വിജയ് സേതുപതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. നേരത്തെ ഇത്തരത്തില്‍ ഒരുപാട് പരാതികള്‍ നടനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ എത്തിയിരുന്നു.
പിസ്‌ക്ക് ശേഷം ചെയ്ത 'സൂദ്കാവ്' എന്ന ചിത്രവും ഹിറ്റാണ്. റമ്മി, ജിഗര്‍ത്താണ്ട, പന്നയ്യരും പത്മിനിയും തുടങ്ങി ഈ വര്‍ഷവും വിജയ്ക്ക് ഹിറ്റുകള്‍ ഒത്തിരിയാണ്. ഇത് കൂടാതെ വണ്ണം, ഇടം പൊരുള്‍ ഇവള്‍, ഓരഞ്ച് മിഠായി, മെല്ലിസൈ, പുറമ്പോക്ക്, നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങളില്‍ ഇപ്പോള്‍ തന്നെ വിജയ് കരാറൊപ്പിട്ടിട്ടുണ്ട്. നാനും റൗഡിതാന്‍ എന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ധനുഷ് നിര്‍മിക്കുന്നു.


Click it and Unblock the Notifications