twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിലിം ക്രിട്ടിക് പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി, വിജയ് സേതുപതി, രൺവീർ നടന്മാര്‍, പാര്‍വ്വതി നടി

    |

    ഇന്ത്യൻ സിനിമ മേഖലയെ സംബന്ധിച്ച് ഒരു മികച്ച വർഷമായിരുന്നു 2019,. ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയത്. ഭാഷാ വ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് ചോയിസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളും താരങ്ങളുമാണ് പുരസ്കരാത്തിൽ ഇടം പിടിക്കുന്നത്.

    മലയാളം, തമിഴ്, തെലുങ്ക്,ബംഗാളി, മറാത്തി,ഗുജറാത്തി, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ മികച്ച ചിത്രങ്ങളെയാണ് പുരസ്കാരത്തിൽ പരിഗണിക്കുന്നത്. വിസ്റ്റാസ് മീഡിയ ക്യാപിറ്റലിന്‍റെ സഹകരണത്തോടെ ഫിലിം ക്രിട്ടിക്സ് ഗില്‍ഡും മോഷന്‍ കണ്ടന്‍റ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്കാരങ്ങളാണ് ക്രിട്ടിക്സ് ചോയ്‍സ് ഫിലിം അവാര്‍ഡ്‍സ്.

     മലയാളം

    മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടൻ, ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. പാർവതിയാണ് മികച്ച നടി, . ആസിഡ് അതിക്രമത്തെ അതിജീവിച്ച പല്ലവിയുടെ കഥ പറഞ്ഞ ഉയരെ എന്ന ചിത്രത്തിലെ അഭിനയമാണ് പാർവതിയെ പുരസ്കാരത്തിന് അർഹയാക്കിയത്. നിപ്പ അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസ് ഒരുക്കിയ ആഷിക് അബുവാണ് മികച്ച സംവിധായകൻ. കുമ്പളങ്ങി നൈറ്റ്സിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ കച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

    സൂപ്പർ ഡീലക്സ്

    തമിഴിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി സൂപ്പർ ഡീലക്സ്. വിജയ് സേതുപതിയാണ് മികച്ച നടൻ.സൂപ്പർ ഡീലക്സിലെ പ്രകടനമാണ് താരത്തിന് പുരസ്കാരം നേടി കൊടുത്തത്. അമല പോളാണ് തമിഴിലെ മികച്ച നടി. ആടെയിലെ പ്രകടനമാണ് അമലയെ പുരസ്കാരത്തിന് അർഹയാക്കിയത്.മികച്ച സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ(സൂപ്പര്‍ഡീലക്‌സ്)ആണ്. തിരക്കഥയ്ക്ക് സൂപ്പര്‍ ഡീലക്‌സ് രചന നിര്‍വഹിച്ച ത്യാഗരാജന്‍ കുമാരരാജ, നളന്‍ കുമരസ്വാമി, മിഷ്‌കിന്‍, നീലന്‍ എസ് ശേഖര്‍ എന്നിവര്‍ അര്‍ഹരായി. കൂടാതെ എല്ലാ ഭാഷകളിലെ ചിത്രങ്ങളും പരിഗണിച്ചുള്ള മൂവി ഓഫ് ദി ഇയര്‍ പുരസ്കാരവും സൂപ്പര്‍ ഡീലക്സിന് തന്നെയാണ്.

     ഗള്ളി ബോയ്

    രൺവീർ സിങ്- ആലിയ ഭട്ട് പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗള്ളി ബോയ് ആണ് മികച്ച ചിത്രം. രൺവീർ സിങ്ങാണ് മികച്ച നടൻ. ഗള്ളി ബോയിലെ പ്രകടനമാണ് രൺവീറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഗീതികാ വിദ്യാ ഓഹിയാനാണ് മികച്ച നടി. സോണി എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്, സോയ ആക്തറാണ് മികച്ച ബോളിവുഡ് സംവിധായക. ഗള്ളി ബോയ്ക്ക് ലഭിക്കുന്ന മൂന്നാംമത്തെ പുരസ്കാരമാണിത്. ആർട്ടിക്കിൾ 15 ലെ തിരക്കഥകൃത്തുക്കളായ നുഭവ് സിന്‍ഹ, ഗൗരവ് സോളങ്കിയും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

      തെലുങ്ക്


    നാനിയാണ് മികച്ച നടൻ. ജഴ്സിലെ പ്രകടനമാണ് താരത്തിന് പുരസ്കാരം നേടി കൊടുത്തത്. സാമന്ത അക്കിനേനിയാണ് മികച്ച നടി. ഓ ബേബിയിലെ പ്രകടനത്തിന് സാമന്ത അക്കിനേനി തെലുങ്കിലെ മികച്ച നടിയായി തിരഞ്ഞെടിക്കപ്പെട്ടത്. മല്ലേശ്വരമാണ് മികച്ച ചിത്രം

    English summary
    Critics’ Choice Film Awards, Mammootty Best Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X