അനൂപിന്റെയും മഞ്ജുവിന്റെയും വിവാഹ ബന്ധം ചിത്രീകരിക്കാന്‍ എന്റെ വിവാഹ ജീവിതം സഹായിച്ചു
കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെയും അനൂപ് മേനോന്റെയും വിവാഹ ബന്ധം ചിത്രീകരിച്ചതില്‍ 'ഓവറായിട്ടുള്ള' ഒന്നുമുണ്ടായിരുന്നില്ല. സാധാരണ ദമ്പതിമാര്‍ക്കിടയില്‍ കാണുന്ന സ്‌നേഹ പ്രകടനങ്ങള്‍ മിതത്വത്തോടെ ചിത്രീകരിയ്ക്കുകയായിരുന്നു.
സിനിമയിലെ വിവാഹ ബന്ധം ചിത്രീകരിയ്ക്കുന്നതിന് തന്റെ രണ്ട് വര്‍ഷത്തെ വിവാഹ ജീവിതം സഹായിച്ചു എന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ പറയുന്നു. എന്റെ മാത്രമല്ല, അനൂപ് മേനോന്റെയും.

രണ്ട് വര്‍ഷം മുമ്പാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്‌നേഹ പ്രകടനങ്ങള്‍ എത്രത്തോളം പോകുമെന്നും അതിന്റെ പരിധിയും തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു. അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം
പൊതുവേ അത്തരം ഇമോഷന്‍ രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതില്‍ ഞാന്‍ വളരെ മോശമാണ്. അത്തരം രംഗങ്ങള്‍ ചിത്രീകരിയ്ക്കുമ്പോള്‍ എനിക്കൊരു പേടിയുണ്ടാവാറുണ്ട്. പക്ഷെ മഞ്ജുവും അനൂപും ആ രംഗങ്ങളില്‍ എന്നെ വളരെ അധികം സഹായിച്ചു- ദീപു കരുണാകരന്‍ പറഞ്ഞു.


Click it and Unblock the Notifications











