twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്ര മനോഹരമായ ആചാരം ഇനിയുമുണ്ടാവോ എന്ന കോമഡി എടുത്തതിന് പിന്നില്‍ ഒരു ട്രാജഡിയുണ്ട്

    By Aswini
    |

    കരിങ്കുന്നം സിക്‌സസിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് ദീപു കരുണാകരന്‍, പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം എന്ന ചിത്രത്തിലെ ഒരു കോമഡി രംഗത്തിന് പിന്നിലെ ട്രാജഡിയെ കുറിച്ച് പറഞ്ഞത്. മണിയന്‍ പിള്ള രാജുവാണത്രെ ആ കഥ ദീപു കരുണാകരനോട് പറഞ്ഞത്.

    chithram

    ചിത്രത്തില്‍ രഞ്ജിനിയുടെ സാരിത്തുമ്പില്‍ മോഹന്‍ലാലിനെ കെട്ടിയിടുന്ന ഒരു രംഗമില്ലേ. രഞ്ജിനി സ്‌റ്റെപ്പ് കയറി പോകുമ്പോള്‍ ഓരോ കാര്യം പറഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തിരിച്ചിറങ്ങി വരുന്ന ആ രംഗം. അത് ഫസ്റ്റ് ഷോട്ടില്‍ ചെയ്ത രംഗമാണ്. ഷൂട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവരും കൈയ്യടിച്ചപ്പോഴാണ് ക്യാമറമാന്‍ പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്.

    പിന്നീട് വീണ്ടും പതിനാറ് ടേക്ക് എടുത്തു. പക്ഷെ അതൊന്നും ഓകെയായി വന്നില്ല. അവസാനം ആദ്യം എടുത്ത ഫോക്കസ് ഔട്ടായ ആ രംഗം തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു.

     karimkunnam-sixes

    ഇത് പറയാന്‍ ഒരു കാരണമുണ്ട്. കരിങ്കുന്ന സിക്‌സസില്‍ ഏറ്റവും കൈയ്യടി നേടിയ അനൂപ് മേനോന്റെ ഒരു രംഗമുണ്ട്. നാല് ക്യാമറകള്‍ വച്ചാണ് അത് ഷൂട്ട് ചെയ്തത്. ആദ്യം റിഹേഴ്‌സലാണെന്ന് പറഞ്ഞ് എടുത്ത രംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. അപ്പോഴാണ് ഒരു ക്യാമറമാന്‍ പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്. എന്നാല്‍ മറ്റ് മൂന്ന് ക്യാമറകളുടെയും സഹായത്തോടെയും എഡിറ്റിങിലൂടെയും ആദ്യത്തെ ഷോട്ട് തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തി.

    അനൂപിന്റെയും മഞ്ജുവിന്റെയും വിവാഹ ബന്ധം ചിത്രീകരിക്കാന്‍ എന്റെ വിവാഹ ജീവിതം സഹായിച്ചുഅനൂപിന്റെയും മഞ്ജുവിന്റെയും വിവാഹ ബന്ധം ചിത്രീകരിക്കാന്‍ എന്റെ വിവാഹ ജീവിതം സഹായിച്ചു

    English summary
    Deepu Karunakaran and Anoop Menon sharing the experience of Karinkunnam Sixes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X