»   » ടച്ചപ്പിന് പോലും ആളില്ലാതെ മഞ്ജു വാര്യര്‍ പൊരിവെയിലത്ത് കഷ്ടപ്പെട്ടു!!

ടച്ചപ്പിന് പോലും ആളില്ലാതെ മഞ്ജു വാര്യര്‍ പൊരിവെയിലത്ത് കഷ്ടപ്പെട്ടു!!

Written By:
Subscribe to Filmibeat Malayalam

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസിന്റെ ലൊക്കേഷനിലാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ടച്ചപ്പിന് പോലും ഒരാളില്ലാതെ പൊരി വെയിലത്ത് നില്‍ക്കേണ്ടി വന്നത്. മനോരമയിലെ പുത്തന്‍ പടം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംവിധായകന്‍ ദീപു കരുണാകരനും നായകന്‍ അനൂപ് മേനോനും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു.

പൂര്‍ണമായും ജയിലിനകത്ത് ചിത്രീകരിച്ച സിനിമയാണ് കരിങ്കുന്നം സിക്‌സസ്. ജയിലിനകത്ത് കുട, വടി പോലുള്ള സാധനങ്ങളൊന്നും അനുവദിയ്ക്കില്ല. പ്രൊഡക്ഷന്‍ ടീമിന്റെ കാര്യത്തില്‍ പോലും വെട്ടിച്ചുരുക്കലുകള്‍. അതുകൊണ്ട് ടച്ചപ്പ് ചെയ്യുന്ന ബോയി പോലും ഉണ്ടാകില്ല. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റും അയാളെ സഹായിക്കാന്‍ ഒരാളും മാത്രം.

karimkunnam-sixes

ഉച്ച ഭക്ഷണത്തിന്റെ സമയത്ത് മാത്രമേ ജയിലിന് പുറത്തേക്ക് ഇറങ്ങാന്‍ സാധിയ്ക്കുകയുള്ളൂ. കാരവാനില്ല, കുടയില്ല.. തണല്‍ തേടാന്‍ മരങ്ങളുമില്ല. പൊരിവെയിലത്ത് കെട്ടിടങ്ങളുടെ ഷെയിഡില്‍ നിന്നാണ് മഞ്ജു വാര്യര്‍ വെയിലിനെ അതിജീവിച്ചതത്രെ. സണ്‍ക്രീമുകളെ വിശ്വസിച്ചാവും മഞ്ജു വാര്യര്‍ വെയിലത്തിറങ്ങിയത് എന്ന് അനൂപ് മേനോന്‍ പറയുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും അനൂപ് മേനോനും മഞ്ജുവിന്റെ അര്‍പ്പണ ബോധത്തെ അഭിനന്ദിയ്ക്കുന്നതിനൊപ്പം നന്ദിയോടെ സ്മരിയ്ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ മഞ്ജു അല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല എന്ന് മറ്റൊരു അഭിമുഖത്തില്‍ ദീപു പറഞ്ഞിരുന്നു. കുറേ ജയില്‍ പുള്ളികളും സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിയ്ക്കുന്ന പുരുഷന്മാര്‍ക്കുമൊപ്പം ഒറ്റയ്ക്കായിരുന്നു മഞ്ജു.

ഇത്ര മനോഹരമായ ആചാരം ഇനിയുമുണ്ടാവോ എന്ന കോമഡി എടുത്തതിന് പിന്നില്‍ ഒരു ട്രാജഡിയുണ്ട്

English summary
Deepu Karunakaran and Anoop Menon sharing the experience of Karinkunnam Sixes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam