ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയില്ലേ? താഴ്ത്തിക്കെട്ടരുത്, ഞാനൊരു പാവമല്ലേയെന്ന് ധര്‍മജന്‍
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദികളിലൂടെ ഉയര്‍ന്നു വന്ന ധര്‍മജന്‍ ഇന്ന് മലയാളത്തിലെ ഹിറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്. തന്റെ രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു ഈയ്യടുത്ത് ധര്‍മജന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് വിജയിക്കാന്‍ സാധിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ചത്. ധര്‍മജന് വേണ്ടി സുഹൃത്ത് രമേശ് പിഷാരടിയും പ്രചരണത്തിന് ഇറങ്ങിയിരുന്നു.
പരാജയത്തിന് ശേഷം ധര്‍മജന് സോഷ്യല്‍ മീഡിയയില്‍ ധര്‍മജന് പലപ്പോഴും ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ പോസ്റ്റുകളിലെ പൊങ്കാല അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ധര്‍മജന്‍ പങ്കുവച്ചൊരു ചിത്രത്തിനും ലഭിച്ചിരുന്നു വിമര്‍ശനം. തന്റെ ചിത്രമായിരുന്ന താരം പങ്കുവച്ചത്. ചിത്രത്തോടൊപ്പം ഗുഡ് മോണിംഗ് എന്നായിരുന്നു ധര്‍മജന്‍ കുറിച്ചത്. എന്നാല്‍ ഉടനെ സോഷ്യല്‍ മീഡിയ പരിഹാസവുമായി എത്തുകയായിരുന്നു.

ഗുഡ് മോര്‍ണിംഗ് മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചത്‌ന്റെ പിടുത്തം മാറിയിട്ടില്ലെന്നായിരുന്നു പരിഹാസം. ഇതിന് ധര്‍മജന്‍ മറുപടി നല്‍കുന്നുണ്ട്. താഴ്ത്തിക്കെട്ടരുതു. ഞാന്‍ ഒരു പാവമല്ലേ എന്നായിരുന്നു ധര്‍മജന്റെ മറുപടി. മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ബാലുശ്ശേരിയില്‍ എന്തുണ്ട് എന്ന കമന്റിന് തോറ്റു എ്ന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
Recommended Video
ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മജന്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. ഹാസ്യകഥാപാത്രങ്ങളാണ് ധര്‍മജനെ താരമാക്കി മാറ്റിയത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications